Top

'പ്രതികാര പട്ടിക തയ്യാറാക്കാന്‍ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനും'; ശ്രീനിവാസന്‍ വധക്കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍

10 May 2022 4:00 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പ്രതികാര പട്ടിക തയ്യാറാക്കാന്‍ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനും; ശ്രീനിവാസന്‍ വധക്കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍
X

പാലക്കാട്: ആര്‍എസ്എസ് നേതാവ് എ ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. കോങ്ങാട് സ്റ്റേഷനിലെ ഫയര്‍ ഓഫീസര്‍ ജിഷാദാണ് അറസ്റ്റിലായത്. ശ്രീനിവാസനെ കൊലപ്പെടുത്താന്‍ നടത്തിയ ഗൂഢാലോചനയില്‍ ഇയാള്‍ പങ്കാളിയാണെന്നാണ് പൊലീസ് നല്‍കുന്ന വിവരം.

കൊടുവായൂര്‍ സ്വദേശിയായ ജിഷാദ് 2017 മുതല്‍ അഗ്നിശമന സേനയില്‍ ഉദ്യോഗസ്ഥനാണ്. പ്രതികാര കൊലയ്ക്കായി ആര്‍എസ്എസ് നേതാക്കളുടെ പട്ടിക തയ്യാറാക്കിയവരില്‍ ഒരാളാണ് ജിഷാദ് എന്നും പട്ടികയില്‍ ഉള്‍പ്പെട്ടവരുടെ വിവരങ്ങള്‍ ശേഖരിക്കുകയാണ് ഇയാള്‍ ചെയ്തിരുന്നത് എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

അതിനിടെ, ശ്രീനിവാസന്‍ കൊലക്കേസിലെ അക്രമിസഘം ഉപയോഗിച്ച വാഹനങ്ങളില്‍ ഒന്നു കൂടി കണ്ടെത്തി. പട്ടാമ്പി കൊടുമുണ്ടയില്‍ ഭാരതപുഴയുടെ തീരത്ത് നിന്നാണ് ബൈക്ക് കണ്ടെത്തിയത്. പട്ടാമ്പി പള്ളിപ്പുറത്ത് ഭാരതപ്പുഴയുടെ അരികില്‍ മരങ്ങളുടെ മറവില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ബൈക്ക്.

എസ്ഡിപിഐ നേതാവ് സുബൈറിനെ വെട്ടിക്കൊന്ന സംഭവത്തിലെ പ്രതികാരമായാണ് പാലക്കാട് മേലാമുറിയില്‍ കട നടത്തുന്ന ശ്രീനിവാസനെ ഒരു സംഘം അക്രമികള്‍ വെട്ടിക്കൊലപ്പെടുത്തിയത്. ഏപ്രില്‍ 16ന് ഉച്ചയ്ക്ക് ഒരു മണിയോടെ ആയിരുന്നു ആക്രമണം. മൂന്നു ബൈക്കിലെത്തിയ ആറംഗ സംഘമായിരുന്നു ആക്രമണം നടത്തിയത്.

Story Highlight: Palakkad rss leader Srinivasan murder case fire force official arrested

Next Story