Top

'മരാമത്ത് പ്രവൃത്തികള്‍ ജനങ്ങള്‍ക്ക് പരിശോധിക്കാം'; 'തൊട്ടറിയാം പിഡബ്ല്യുഡി' എല്ലാം സുതാര്യമാക്കുമെന്ന് മന്ത്രി റിയാസ്

ഉദ്യോഗസ്ഥരിൽ നന്നായി പ്രവർത്തിക്കുന്നവരാണ് ഭൂരിപക്ഷവും. എന്നാൽ അലസന്മാരും, തെറ്റായ പ്രവണതകളുള്ളവരുമുണ്ട്.

21 July 2022 12:16 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മരാമത്ത് പ്രവൃത്തികള്‍ ജനങ്ങള്‍ക്ക് പരിശോധിക്കാം; തൊട്ടറിയാം പിഡബ്ല്യുഡി എല്ലാം സുതാര്യമാക്കുമെന്ന് മന്ത്രി റിയാസ്
X

തിരുവനന്തപുരം: പൊതുമരാമത്ത് പ്രവൃത്തികൾ അടുത്തറിയാൻ 'തൊട്ടറിയാം പിഡബ്ല്യുഡി' എന്ന പുതിയ സോഫ്റ്റ് വെയർ സംവിധാനം അവതരിപ്പിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഇതുവഴി ജനങ്ങൾക്ക് അവരുടെ നാട്ടിലെ പ്രവൃത്തികൾ വിലയിരുത്താനും പരാതികൾ പറയാനും സാധിക്കുമെന്ന് മന്ത്രി പറഞ്ഞു. എംഎൽഎമാർക്ക് അവരുടെ മണ്ഡലത്തിലെ പ്രവൃത്തികൾ ഏത് സമയത്തും ലോകത്തിന്റെ ഏത് കോണിലിരുന്നും പരിശോധിക്കാനും സാധിക്കും. ടെക്നോളജിയുടെ ഉപയോഗത്തിലൂടെ പ്രവൃത്തികൾ വേഗത്തിലും സുതാര്യമായും നടപ്പിലാക്കാനുള്ള വകുപ്പിന്റെ ശ്രമങ്ങളുടെ ഭാഗമാണ് ഈ പുതിയ സംവിധാനമെന്നും മന്ത്രി പ്രതികരിച്ചു.

സോഫ്റ്റ് വെയറിന്റെ പ്രവർത്തന രീതിയെ കുറിച്ച് എംഎൽഎമാർക്ക് ക്ലാസ് സംഘടിപ്പിച്ചു. 'തൊട്ടറിയാം പിഡബ്ല്യുഡി' എന്താണെന്നും എങ്ങനെയൊക്കെ ഇതിന്റെ ഉപയോഗം ഗുണകരമാകും എന്നും വിശദമായി തന്നെ ജനപ്രതിനിധികൾക്ക് ക്ലാസിലൂടെ മനസ്സിലാക്കാൻ സാധിച്ചിട്ടുണ്ട്. പുതിയ സംവിധാനത്തെ ഭരണ പ്രതിപക്ഷ ഭേദമന്യേ എല്ലാ എംഎൽഎമാരും സ്വാഗതം ചെയ്തതിന് പ്രത്യേക നന്ദിയുണ്ടെന്നും മന്ത്രി പറഞ്ഞു.

എല്ലാവരുടെയും കൂട്ടായ പരിശ്രമത്തിലൂടെ വകുപ്പിന്റെ പ്രവൃത്തികൾ മുന്നോട്ട് കൊണ്ടുപോകാനാണ് ശ്രമിക്കുന്നത്. ഉദ്യോഗസ്ഥരിൽ നന്നായി പ്രവർത്തിക്കുന്നവരാണ് ഭൂരിപക്ഷവും. എന്നാൽ അലസന്മാരും,തെറ്റായ പ്രവണതകളുള്ളവരുമുണ്ട്. ഇവരെ കണ്ടെത്തി തിരുത്തുവാനും ഈ സംവിധാനത്തിലൂടെ സാധിക്കും. വകുപ്പിന് ഒന്നും മറച്ചുവെക്കാനില്ല. എല്ലാം എല്ലാവരും അറിയണം. പോരായ്മകൾ ചൂണ്ടികാട്ടണം. തിരുത്തേണ്ടത് തിരുത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.



STORY HIGHLIGHTS: PA Muhammed Riyas Introduced 'Thottariyam PWD' Software

Next Story