Top

'സെക്രട്ടറിയേറ്റ് ജീവനക്കാരന്‍ മോശമായി പെരുമാറി, സ്ത്രീത്വത്തെ അപമാനിച്ചു'; പരാതിയുമായി പി ജി ഡോക്ടര്‍

ജീവനക്കാരന്റെ പേരറിയാതെ താന്‍ അവിടെ നിന്നും എഴുന്നേല്‍ക്കില്ലെന്നും ഡോ. അജിത്ര വ്യക്തമാക്കി.

16 Dec 2021 10:05 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സെക്രട്ടറിയേറ്റ് ജീവനക്കാരന്‍ മോശമായി പെരുമാറി, സ്ത്രീത്വത്തെ അപമാനിച്ചു; പരാതിയുമായി പി ജി ഡോക്ടര്‍
X

സെക്രട്ടറിയേറ്റ് ജീവനക്കാരന്‍ അപമാനിച്ചെന്ന പരാതിയുമായി മെഡിക്കല്‍ പിജി ഡോക്ടര്‍മാരുടെ സംഘടനയായ കെഎംപിജിഎ പ്രസിഡന്റ് ഡോ. അജിത്ര. സമരവുമായി ബന്ധപ്പെട്ട് അഡീഷണല്‍ ചീഫ് സെക്രട്ടറി ആശ തോമസുമായി ചര്‍ച്ചക്കെത്തിയപ്പോഴാണ് ജീവനക്കാരന്‍ അപമര്യാദയോടെ പെരുമാറിയതെന്നും തന്റെ സ്ത്രീത്വത്തെ അപമാനിക്കും വിധമാണ് ജാവനക്കാരന്‍ പെരുമാറിയതെന്നും ഡോ. അജിത്ര പറഞ്ഞു.

തന്നെ അപമാനിക്കും വിധം പരാമര്‍ശം നടത്തിയ ജീവനക്കാരന്റെ പേരറിയാതെ സെക്രട്ടറിയേറ്റില്‍ നിന്നും പോകില്ലെന്ന് വ്യക്തമാക്കിയ ഡോക്ടര്‍ സെക്രട്ടറിയേറ്റില്‍ ഇരുന്ന് പ്രതിഷേധിക്കുകയും ചെയ്തു. അഡി. ചീഫ് സെക്രട്ടറിയെ കാണാന്‍ കാത്തിരുന്ന താന്‍ കാലിന്മേല്‍ കാല് കയറ്റിവെച്ചതിനെ ചോദ്യം ചെയ്തിനോട് പ്രതികരിച്ചപ്പോള്‍ 'തുണിയുടുക്കാതെ നടക്കുമോ എന്നായിരുന്നു', എന്നായിരുന്നു ജീവനക്കാരന്റെ പ്രതികരണം. ജീവനക്കാരന്റെ പേരറിയാതെ താന്‍ അവിടെ നിന്നും എഴുന്നേല്‍ക്കില്ലെന്നും ഡോ. അജിത്ര വ്യക്തമാക്കി.

ഡോ. അജിത്രയുടെ വാക്കുകള്‍: കെഎംപിജിഎ സംസ്ഥാന പ്രസിഡന്റാണ് ഞാന്‍. ഡോക്ടേര്‍മാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അഡീ. ചീഫ് സെക്രട്ടറി ആശാ തോമസ് മാഡം അപ്പോയിന്‍മെന്റ് നല്‍കിയത് പ്രകാരമാണ് സെക്രട്ടറിയേറ്റില്‍ എത്തിയത്. എന്നോട് വെയിറ്റ് ചെയ്യാന്‍ പറഞ്ഞു. ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളതുകൊണ്ട് ഒരു കസേരയില്‍ ഇരുന്നു.

കാലിനുമേല്‍ കാല് കയറ്റിവെച്ചാണ് ഇരുന്നത്. അപ്പോള്‍ ഒരു സെക്രട്ടറിയേറ്റ് ജീവനക്കാരന്‍ വന്ന് സെക്രട്ടറിയും ഐഎഎസും ഒക്കെ വരുന്ന സ്ഥലമാണ് കാല്‍ ഇങ്ങനെ പൊക്കിവെയ്ക്കാന്‍ പാടില്ല. ഒരു സ്ത്രീയല്ലേ?, എന്ന് പറഞ്ഞു. കാല് പൊക്കിവെച്ചാല്‍ എന്താണ് സ്ത്രീകള്‍ കാല് പൊക്കിവെയ്ക്കാന്‍ പാടില്ലേ എന്ന് ചോദിച്ചു. അപ്പോള്‍, എന്നാല്‍ പിന്നെ തുണി ഉടുക്കാതെ നടക്കു എന്നാണ് ആ ജീവനക്കാരന്‍ പറഞ്ഞത്. എന്‍രെ സ്ത്രീത്വത്തെ അപമാനിച്ചുകൊണ്ടാണ് ജീവനക്കാരന്‍ പെരുമാറിയത്. ഇത്തരത്തില്‍ എന്നെ അപമാനിച്ചയാളുടെ പേര് കിട്ടാതെ ഇവിടെ നിന്നും എവിടേയ്ക്കും പോകില്ല. ഇവിടെ ഇരുന്ന് പ്രതിഷേധിക്കും.

Next Story