Top

'യെച്ചൂരി സഞ്ചരിച്ച കാർ വാടകയ്ക്ക് നൽകിയത്'; ബിജെപി ആരോപണത്തിന് മറുപടിയുമായി കാറുടമ

18 April 2022 8:43 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

യെച്ചൂരി സഞ്ചരിച്ച കാർ വാടകയ്ക്ക് നൽകിയത്; ബിജെപി ആരോപണത്തിന് മറുപടിയുമായി കാറുടമ
X

കോഴിക്കോട്: പാര്‍ട്ടി കോണ്‍ഗ്രസിന് സിപിഐഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി സഞ്ചരിച്ച കാര്‍ വാടകയ്ക്ക് നല്‍കിയതെന്ന് ഉടമ സിദ്ദിഖ് പുത്തന്‍ പുരയില്‍. താൻ ക്രിമിനൽ കേസ് പ്രതിയല്ല. രാഷ്ട്രീയക്കേസുകള്‍ മാത്രമാണ് തനിക്കെതിരെയുള്ളത്. മുസ്ലിം ലീ​ഗ് പ്രവർത്തകനായ തനിക്ക് എസ്ഡിപിഐയുമായി ബന്ധമില്ലെന്നും സിദ്ദിഖ് പറഞ്ഞു. ട്രാവല്‍സ് ഉടമ എന്ന നിലയില്‍ നേരത്തെയും വാഹനം നല്‍കാറുണ്ട്. ഏത് രാഷ്ട്രീയ പാര്‍ട്ടിക്കാരാണ് വാഹനം ആവശ്യപ്പെടുന്നതെന്ന് നോക്കാറില്ലെന്നും സിദ്ദിഖ് പുത്തന്‍പുരയില്‍ പറഞ്ഞു.

യെച്ചൂരി യാത്ര ചെയ്ത കെഎല്‍ 18 എബി 5000 ഫോര്‍ച്യൂണര്‍ കാര്‍ എസ്ഡിപിഐ ബന്ധമുള്ളതാണെന്ന് ബിജെപി ആരോപണം ഉന്നയിച്ചിരുന്നു. ബിജെപി കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് എന്‍ ഹരിദാസായിരുന്നു ആരോപണം ഉന്നയിച്ചത്. ഇരിങ്ങണ്ണൂര്‍ കുഞ്ഞിപ്പുര മുക്കില്‍ മൊടവന്തേരിയിലെ ചുണ്ടയില്‍ സിദ്ദിഖിന്റേതാണ് കാർ. ഇയാള്‍ നാദാപുരം മേഖലയില്‍ നിരവധി കേസുകളില്‍ പ്രതിയാണെന്നും പകല്‍ സമയത്ത് ലീഗും രാത്രി എസ്ഡിപിഐ പ്രവര്‍ത്തകനുമാണെന്നായിരുന്നു ഹരിദാസിന്റെ ആരോപണം.

story highlight: owner of car which Yechury travels replied to bjp allegation

Next Story