Top

ലൈസന്‍സുള്ളത് പടക്കവും പൂത്തിരിയും വില്‍ക്കാന്‍, യൂടൂബര്‍ക്ക് വിറ്റത് ഗണ്‍ പൗഡര്‍; പശു വേട്ട കേസില്‍ വീണ്ടും അറസ്റ്റ്

ഇതോടെ മൃഗ വേട്ട കേസില്‍ അറസ്റ്റിലായവരുടെ എണ്ണം നാലായി.

9 March 2022 2:00 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ലൈസന്‍സുള്ളത് പടക്കവും പൂത്തിരിയും വില്‍ക്കാന്‍, യൂടൂബര്‍ക്ക് വിറ്റത് ഗണ്‍ പൗഡര്‍; പശു വേട്ട കേസില്‍ വീണ്ടും അറസ്റ്റ്
X

കൊല്ലം: ഏരൂര്‍ എണ്ണപ്പന തോട്ടത്തില്‍ പശുവിനെ വെടിവച്ചു കൊന്ന കേസില്‍ വീണ്ടും അറസ്റ്റ്. കടയ്ക്കല്‍ ഐരക്കുഴി പാറക്കാട് സിന്ധു ഭവനില്‍ സജീവാണ്(60) അറസ്റ്റിലായത്. കേസില്‍ നേരത്തെ അറസ്റ്റിലായ യൂട്യൂബര്‍ റജീഫ് ഉള്‍പ്പെട്ട സംഘത്തിന് വെടിമരുന്നു നല്‍കിയത് സജീവാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.

ഇതോടെ മൃഗ വേട്ട കേസില്‍ അറസ്റ്റിലായവരുടെ എണ്ണം നാലായി. തോക്കില്‍ നിറയ്ക്കാനുള്ള ഗണ്‍ പൗഡര്‍ യൂടൂബര്‍ അടങ്ങിയ സംഘത്തിന് നല്‍കിയത് സജീവാണ്. എന്നാല്‍ ഇയാള്‍ക്ക് പടക്കവും പൂത്തിരിയും വില്‍ക്കാനാണ് ലൈസന്‍സുള്ളതെന്നും പൊലീസ് അറിയിച്ചു.

ഇവ വില്‍ക്കുന്നതിനും സൂക്ഷിക്കുന്നതിനും പ്രത്യേക ലൈസന്‍സ് ആവശ്യമാണെന്നിരിക്കെയാണ് ഇയാള്‍ പ്രതികള്‍ക്ക് ഗണ്‍പൗഡര്‍ കൈമാറിയത്. എസ്‌ഐ ശരത്ലാല്‍, സിവില്‍ പൊലീസ് ഓഫിസര്‍ അനിമോന്‍, ഹോംഗാര്‍ഡ് ജയകുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണു പ്രതിയെ പിടികൂടിയത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

STORY HIGHLIGHTS: one more arrest in Kollam Cattle hunting case

Next Story