Top

കോണ്‍ഗ്രസ് വിമതരെ കൂട്ടുപിട്ട് മൂന്നാര്‍ ഭരണം പിടിക്കാന്‍ എല്‍ഡിഎഫ്; ഒറ്റ സീറ്റ് ഭൂരിപക്ഷം

21 അംഗ മൂന്നാര്‍ പഞ്ചായത്ത് ഒറ്റ സീറ്റിന്റെ ഭൂരിപക്ഷത്തിലാണ് യുഡിഎഫ് ഭരിക്കുന്നത്

29 Nov 2021 11:00 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കോണ്‍ഗ്രസ് വിമതരെ കൂട്ടുപിട്ട് മൂന്നാര്‍ ഭരണം പിടിക്കാന്‍ എല്‍ഡിഎഫ്; ഒറ്റ സീറ്റ് ഭൂരിപക്ഷം
X

മൂന്നാര്‍ പഞ്ചായത്തിലെ യുഡിഎഫ് ഭരണസമിതിക്കെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കി എല്‍ഡിഎഫ്. കോണ്‍ഗ്രസ് വിമതരെ കൂട്ടുപിടിച്ച് ഭരണം അട്ടിമറിക്കാനാണ് നീക്കം. പഞ്ചായത്ത് പ്രസിഡണ്ട് മണിമൊഴി, വൈസ് പ്രസിഡണ്ട് എന്നിവര്‍ക്കെതിരെയാണ് ദേവികുളം ബിഡിഒക്ക് മുമ്പാകെ എല്‍ഡിഎഫ് അംഗങ്ങള്‍ അവിശ്വാസ പ്രമേയം നല്‍കിയത്.

21 അംഗ മൂന്നാര്‍ പഞ്ചായത്ത് ഒറ്റ സീറ്റിന്റെ ഭൂരിപക്ഷത്തിലാണ് യുഡിഎഫ് ഭരിക്കുന്നത്. കോണ്‍ഗ്രസിന് 11 അംഗങ്ങളും എല്‍ഡിഎഫിന് 10 അംഗങ്ങളും. കോണ്‍ഗ്രസുമായി ഇടഞ്ഞു നില്‍ക്കുന്ന രണ്ട് വനിതാ അംഗങ്ങളെ കൂട്ടുപിടിച്ച് ഭരണം അട്ടിമറിക്കാനാണ് ശ്രമം. അതിലൊരാള്‍ക്ക് പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനവും വാഗ്ദാനം ചെയ്‌തെന്നാണ് സൂചന.

ലൈഫ് പദ്ധതിയില്‍ അടക്കമുള്ള വീഴ്ച്ചയാണ് അവിശ്വാസത്തിനാധാരം. കൊവിഡ് കാലത്ത് മികച്ച പ്രവര്‍ത്തനം കാഴ്ച്ചവെച്ചില്ലായെന്നാണ് മണിമൊഴിക്കെതിരായ ആരോപണം. പഞ്ചായത്ത് ഓഫീസ് പാര്‍ട്ടി ഓഫീസ് ആക്കി, അവിടെ നിന്നും മദ്യപിക്കുന്നു തുടങ്ങിയ ആരോപണങ്ങളാണ് വൈസ് പ്രസിഡണ്ടിനെതിരെ ഉയര്‍ന്നിരിക്കുന്നത്.



Next Story