Top

പുലിയെ വെട്ടിക്കൊന്ന ഗോപാലനെതിരെ കേസെടുക്കില്ല; അദ്ദേഹത്തെ ബുദ്ധിമുട്ടിക്കരുതെന്ന് ഉദ്യോഗസ്ഥരോട് മന്ത്രി

4 Sep 2022 7:03 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പുലിയെ വെട്ടിക്കൊന്ന ഗോപാലനെതിരെ കേസെടുക്കില്ല; അദ്ദേഹത്തെ ബുദ്ധിമുട്ടിക്കരുതെന്ന് ഉദ്യോഗസ്ഥരോട് മന്ത്രി
X

അടിമാലി: തന്നെ ആക്രമിച്ച പുലിയെ വെട്ടിക്കൊലപ്പെടുത്തിയ ഗോപാലനെതിരെ കേസെടുക്കില്ല. പുലി ഗോപാലനെ ആക്രമിച്ച കൃഷിയിടത്തില്‍ വനംവകുപ്പ് നടത്തിയ പ്രാഥമിക തെളിവെടിപ്പിന് ശേഷമാണ് ഈ തീരുമാനം.

വനം മന്ത്രി എകെ ശശീന്ദ്രനും ഇക്കാര്യം വ്യക്തമാക്കി. ഗോപാലനെ ബുദ്ധിമുട്ടിക്കരുതെന്ന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയെന്നും മന്ത്രി പറഞ്ഞു. ഗോപാലന്‍ ആത്മരക്ഷാര്‍ത്ഥമാണ് പുലിയെ ആക്രമിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗോപാലന്‍ പരിക്കുകളോടെ അടിമാലി താലൂക്കാശുപത്രിയില്‍ ചികിത്സയിലാണ്.

വെള്ളിയാഴ്ച രാത്രിയില്‍ അമ്പതാം മൈലില്‍ എത്തിയ പുലി രണ്ട് ആടുകളെയും കൊന്നിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മാങ്കുളം മേഖലയില്‍ പുലിയുടെ ശല്യമുണ്ടായിരുന്നു. പുലിയ പിടിക്കാനായി വനം വകുപ്പും കൂട് സ്ഥാപിച്ചിരുന്നു.

ഗോപാലന് രണ്ട് കൈകള്‍ക്കും പരിക്കേറ്റിട്ടുണ്ട്. വളര്‍ത്തുമൃഗങ്ങളെ വ്യാപകമായി കൊന്നുതിന്നുന്നത് പുലിയാണെന്ന് ക്യാമറകളില്‍ വ്യക്തമായിട്ടും ഇതിനെ പിടികൂടുന്നതിന് നടപടികള്‍ സ്വീകരിക്കാത്തതിനെതിരെ നാട്ടുകാരുടെ പ്രതിഷേധം ഉയര്‍ന്നുവന്നിരുന്നു.

Story Highlights: no case will be filed against gopalan who killed leopard

Next Story