Top

'സ്വര്‍ണം മോഷണം പോയെന്ന പരാതി അന്വേഷിക്കും'; വീട് തുറക്കുമ്പോള്‍ കെയര്‍ ടേക്കര്‍ ഒപ്പമുണ്ടായിരുന്നെന്ന് ഞാറയ്ക്കല്‍ സിഐ

2 Nov 2022 7:08 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സ്വര്‍ണം മോഷണം പോയെന്ന പരാതി അന്വേഷിക്കും; വീട് തുറക്കുമ്പോള്‍ കെയര്‍ ടേക്കര്‍ ഒപ്പമുണ്ടായിരുന്നെന്ന് ഞാറയ്ക്കല്‍ സിഐ
X

കൊച്ചി: ഞാറക്കൽ പൊലീസിനെതിരെ സെെമൺ ബ്രിട്ടോയുടെ ഭാര്യ സീന ഭാസ്കർ നൽകിയ പരാതിയിൽ പ്രതികരിച്ച് സ്റ്റേഷൻ സിഐ. കുത്ത് കേസിലെ പ്രതി വീട്ടിൽ ഉണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് സംഘം വീട്ടിൽ കയറി പരിശോധന നടത്തിയതെന്ന് സിഐ പറഞ്ഞു. വീടിന്റെ ഉടമ ഡൽഹിയിൽ ആയത് കൊണ്ട് കെയർ ടേക്കറുടെ സാന്നിധ്യത്തിലാണ് വീട്ടിൽ പരിശോധന നടത്തിയത്. വീടിന്റെ പിൻവാതിൽ കുത്തി തുറന്നാണ് പൊലീസ് അകത്തു കയറിയതെന്നും സ്വർണം മോഷണം പോയെന്ന സീനയുടെ പരാതി പരിശോധിക്കുമെന്നും സിഐ വ്യക്തമാക്കി.

താൻ ഇല്ലാതിരുന്ന നേരത്ത് പൊലീസ് വീട്ടിൽ അതിക്രമിച്ചു കയറിയെന്നാണ് സീന ഭാസ്കറിന്റെ പരാതി. വീട്ടിൽ നിന്നും പത്ത് പവൻ സ്വർണവും സൈമൺ ബ്രിട്ടോയുടെ പുരസ്കാരങ്ങളും കാണാനില്ലെന്നും പരാതിയിൽ പറയുന്നുണ്ട്. കൊച്ചി സിറ്റി പോലീസ് കമ്മീഷണർക്കാണ് സീന രേഖമൂലം പരാതി നൽകിയത്.

സംഭവത്തിൽ അയൽവാസി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സീന പരാതി നൽകിയത്. ഇവരുടെ എറണാകുളം വടുതലയിലെ വീട്ടിലാണ് പൊലീസ് സംഘം അതിക്രമിച്ച് കയറിയത്. കുത്തുകേസിലെ പ്രതി ഒളിവിലിരിക്കുന്നുവെന്ന പേരിൽ എത്തിയ സംഘം വീട് കുത്തിത്തുറന്നുവെന്നാണ് പരാതി. വീട്ടിനകത്ത് സൂക്ഷിച്ചിരുന്ന മകളുടെയും സീനയുടെയും പത്ത് പവനോളം വരുന്ന ആഭരണങ്ങളും കാണാതായെന്നും പരാതിയിൽ പറയുന്നു.

STORY HIGHLIGHTS: Njarackal CI responded to the complaint filed by Seena Bhaskar

Next Story