Top

കാരന്തൂരിലെ ഫുട്‌ബോള്‍ ആരാധകരുടെ അഭ്യാസപ്രകടനം; വാഹനങ്ങള്‍ എംവിഡി കസ്റ്റഡിയില്‍

വിവിധ രാജ്യങ്ങളുടെ പതാകകള്‍ സഹിതമായിരുന്നു വാഹനങ്ങളിലെ പ്രകടനം.

30 Nov 2022 11:17 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കാരന്തൂരിലെ ഫുട്‌ബോള്‍ ആരാധകരുടെ അഭ്യാസപ്രകടനം; വാഹനങ്ങള്‍ എംവിഡി കസ്റ്റഡിയില്‍
X

കോഴിക്കോട്: കാരന്തൂരിലെ ഫുട്‌ബോള്‍ ആരാധകരുടെ അപകടകരമായ വാഹന അഭ്യാസപ്രകടനത്തില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ അന്വേഷണം. വിവിധ രാജ്യങ്ങളുടെ പതാകകള്‍ സഹിതമായിരുന്നു വാഹനങ്ങളിലെ പ്രകടനം.

സംഭവത്തിന്റെ വീഡിയോ പ്രചരിച്ചതിന് പിന്നാലെ മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.സംഭവത്തില്‍ രണ്ടു വാഹനങ്ങള്‍ എംവിഡി കസ്റ്റഡിയിലെടുത്തു. മറ്റ് രണ്ട് വാഹനങ്ങള്‍ക്ക് വേണ്ടി അന്വേഷണം തുടരുകയാണ്.

Next Story