Top

'മുഖ്യമന്ത്രിയോട് എഴുന്നേല്‍ക്കേണ്ടെന്ന് വെള്ളാപ്പള്ളി തന്നെ പറഞ്ഞു'; വേദിയില്‍ ചൊല്ലിയത് പ്രാര്‍ത്ഥനയല്ലെന്ന് എംവി ജയരാജന്‍

ഗുരുനിന്ദ നടത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ തനിനിറം വ്യക്തമാക്കിയെന്ന് വിദേശകാര്യസഹമന്ത്രി വി മുരളീധരനും പറഞ്ഞിരുന്നു.

3 Jan 2023 11:25 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മുഖ്യമന്ത്രിയോട് എഴുന്നേല്‍ക്കേണ്ടെന്ന് വെള്ളാപ്പള്ളി തന്നെ പറഞ്ഞു; വേദിയില്‍ ചൊല്ലിയത് പ്രാര്‍ത്ഥനയല്ലെന്ന് എംവി ജയരാജന്‍
X

കണ്ണൂര്‍: എസ്എന്‍ കോളേജ് ഇന്‍ഡോര്‍ സ്‌റ്റേഡിയം ഉദ്ഘാടന ചടങ്ങില്‍ ഗുരുസ്തുതി ചൊല്ലിയപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എഴുന്നേല്‍ക്കാതിരുന്നതിനെ ചൊല്ലി രൂപം കൊണ്ട വിവാദത്തില്‍ പ്രതികരിച്ച് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍. എസ്എന്‍ കോളേജിലെ പരിപാടിയില്‍ ചൊല്ലിയത് പ്രാര്‍ത്ഥനയല്ലെന്ന് അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി എഴുന്നേല്‍ക്കേണ്ടതില്ലെന്ന് വേദിയിലുണ്ടായിരുന്ന വെള്ളാപ്പള്ളി നടേശന്‍ തന്നെ പറഞ്ഞിരുന്നുവെന്നും ജയരാജന്‍ പറഞ്ഞു. പ്രാര്‍ത്ഥനക്കായി അറിയിപ്പു മുഴങ്ങിയപ്പോള്‍ ആദ്യം മുഖ്യമന്ത്രി എഴുന്നേല്‍ക്കാനൊരുങ്ങിയിരുന്നു. ഗുരുവന്ദനമാണെന്ന് അറിഞ്ഞതോടെ അവിടെത്തന്നെ ഇരിക്കുകയായിരുന്നു.

തൊട്ടടുത്തുണ്ടായിരുന്ന കടന്നപ്പള്ളി രാമചന്ദ്രന്‍ എംഎല്‍എ എഴുന്നേല്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ അദ്ദേഹത്തെ മുഖ്യമന്ത്രി കൈകൊണ്ട് വിലക്കിയിരുന്നു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് വിവാദമുണ്ടായത്. ഗുരുര്‍ബ്രഹ്മാ ഗുരുര്‍വിഷ്ണു: എന്ന് തുടങ്ങുന്ന ഗുരുഗീതയാണ് വേദിയില്‍ ചൊല്ലിയത്.

സംഭവത്തില്‍ മുഖ്യമന്ത്രി മാപ്പ് പറയണമെന്ന ആവശ്യവുമായി കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്‍ രംഗത്ത് വന്നിരുന്നു. ഗുരുനിന്ദ നടത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ തനിനിറം വ്യക്തമാക്കിയെന്ന് വിദേശകാര്യസഹമന്ത്രി വി മുരളീധരനും പറഞ്ഞിരുന്നു.

Story Highlights: MV JAYARAJAN ABOUT CM PINARAYI VIJAYAN ACT

Next Story