'വോക്കല്‍ ഫോര്‍ ലോക്കല്‍' സിദ്ധാന്തത്തിലേക്ക് മാറണമെന്ന് മോദി; സ്വദേശി ഉത്പന്നങ്ങള്‍ ഉപയോഗിക്കാന്‍ ആഹ്വാനം
സ്വദേശ നിര്‍മ്മിത ഉത്പന്നങ്ങള്‍ക്ക് നമ്മുടെ മാതൃഭൂമിയുടെ മണമുണ്ടെന്ന് മോദി
16 April 2022 4:56 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അഹമ്മദാബാദ്: 'വോക്കല്‍ ഫോര്‍ ലോക്കല്‍' എന്ന സിദ്ധാത്തിലേക്ക് രാജ്യം മാറണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ ജനങ്ങള്‍ സ്വദേശി ഉത്പന്നങ്ങള്‍ ഉപയോഗിക്കണമെന്ന് ആഹ്വാനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി.
രാജ്യത്തെ തൊഴിലില്ലായ്മ പരിഹരിക്കണണെങ്കില്‍ സ്വദേശ നിര്‍മ്മിത ഉത്പന്നങ്ങള്‍ ഉപയോഗിക്കണമെന്നാണ് മോദി അഭിപ്രായപ്പെട്ടത്. ഗുജറാത്തിലെ മോര്‍ബിയില്‍ നൂറ്റിയെട്ടടി ഉയരമുള്ള ഹനുമാന്‍ പ്രതിമ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു മോദിയുടെ ആഹ്വാനം.
ആത്മനിര്‍ഭര്‍ അഥവാ സ്വയം പര്യാപ്തമായ അവസ്ഥയില്‍ എത്തിച്ചേരുന്നതിന് ആഗോളതലത്തില്‍ തന്നെ എല്ലാ രാജ്യങ്ങളും ശ്രമിക്കുന്നുണ്ടെന്ന് മോദി ചൂണ്ടിക്കാണിച്ചു. രാജ്യത്തെ ജനങ്ങള്‍ പ്രദേശിക ഉത്പന്നങ്ങള്‍ മാത്രം വാങ്ങുന്നതിലേക്ക് മാറണമെന്ന് മോദി അഭിപ്രായപ്പെട്ടു. 'വോക്കല്‍ ഫോര്‍ ലോക്കല്‍' എന്ന സിദ്ധാന്തത്തിലേക്ക് രാജ്യം മാറണമെന്നും മോദി ആഹ്വാനം ചെയ്തു. വിദേശ നിര്‍മ്മിത വസ്തുക്കള്‍ കൂടുതല്‍ നല്ലതായി നമുക്ക് തോന്നിയേക്കാം. പക്ഷേ നമ്മുടെ നാട്ടിലെ ജനങ്ങളുടെ കഠിനാധ്വാനത്തെക്കുറിച്ച് നാം മറന്നുപോകരുതെന്ന് മോദി പറഞ്ഞു.
അടുത്ത ഇരുപത്തിയഞ്ചു വര്‍ഷത്തേക്ക് സ്വദേശനിര്‍മ്മിത ഉത്പന്നങ്ങള്‍ നമ്മള്‍ ഉപയോഗിച്ചാല്‍ രാജ്യം അഭിമുഖീകരിക്കുന്ന തൊഴിലില്ലായ്മ പരിഹരിക്കപ്പെടുമെന്നും മോദി അഭിപ്രായപ്പെട്ടു. സ്വദേശ നിര്‍മ്മിത ഉത്പന്നങ്ങള്‍ക്ക് നമ്മുടെ മാതൃഭൂമിയുടെ മണമുണ്ടെന്നും മോദി കൂട്ടിച്ചേര്‍ത്തു.
Story highlights: Modi calls for use of indigenous product
- TAGS:
- Modi Govt
- NARENDRA MODI
- BJP