Top

'ചെയര്‍മാന്‍ ചെയ്തത് ഒരു മാതിരി മോശം പ്രവര്‍ത്തി'; ഉദ്യോഗസ്ഥരെ നിര്‍ത്തേണ്ടിടത്ത് നിര്‍ത്തണമെന്ന് എം എം മണി

കഴിഞ്ഞ സര്‍ക്കാര്‍ ഫലപ്രദമായാണ് വൈദ്യുതി മേഖല കൈകാര്യം ചെയ്തതെന്നും മുന്‍ വൈദ്യുതി മന്ത്രി വ്യക്തമാക്കി.

24 Feb 2022 7:07 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ചെയര്‍മാന്‍ ചെയ്തത് ഒരു മാതിരി മോശം പ്രവര്‍ത്തി; ഉദ്യോഗസ്ഥരെ നിര്‍ത്തേണ്ടിടത്ത് നിര്‍ത്തണമെന്ന് എം എം മണി
X

നിയമസഭയില്‍ പ്രതിപക്ഷത്തിനെതിരെ ആരോപണവുമായി എം എം മണി എംഎല്‍എ. നാടിന്റെ പുരോഗതിക്ക് എങ്ങനെ തടസ്സം ഉണ്ടാക്കാമെന്നാണ് പ്രതിപക്ഷ ലക്ഷ്യമെന്ന് എം എം മണി പറഞ്ഞു. നിയമസഭയില്‍ സംസാരിക്കവെയായിരുന്നു എംഎം മണിയുടെ പ്രതികരണം.

കഴിഞ്ഞ സര്‍ക്കാര്‍ ഫലപ്രദമായാണ് വൈദ്യുതി മേഖല കൈകാര്യം ചെയ്തതെന്നും മുന്‍ വൈദ്യുതി മന്ത്രി വ്യക്തമാക്കി. ബോര്‍ഡിലെ ജീവനക്കാരെ വിശ്വാസത്തിലെടുത്താണ് പ്രവര്‍ത്തിച്ചത്. ഒരു മാതിരി മോശം പ്രവര്‍ത്തിയാണ് ബോര്‍ഡ് ചെയര്‍മാന്‍ ചെയ്തതെന്നും എംഎല്‍എ കുറ്റപ്പെടുത്തി.

ഉദ്യോഗസ്ഥരെ നിര്‍ത്തേണ്ടടത്ത് നിര്‍ത്തണം. ആണുങ്ങള്‍ ഇരിക്കേണ്ടടത്ത് ആണുങ്ങള്‍ ഇരുന്നില്ലെങ്കില്‍ അവിടെ ആരെങ്കിലും കയറി ഇരിക്കുമെന്നും എം എം പരിഹസിച്ചു. അതേസമയം, വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടിക്കെതിരെയും എംഎല്‍എ രംഗത്തെത്തി. മന്ത്രി അറിയാതെയാണ് ചെയ്തത് എന്ന് ചെയര്‍മാന്‍ പറഞ്ഞത് നന്നായിയെന്നും മന്ത്രി അറിഞ്ഞിട്ടാണ് ചെയ്തിരുന്നത് എങ്കില്‍ വലിയ പരിതാപകരം ആയേനെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതിനിടെ, വൈദ്യുതി വകുപ്പിന് എതിരെയുള്ള ആരോപണം ഊര്‍ജ്ജ സെക്രട്ടറി അന്വേഷിക്കുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി അറിയിച്ചു. റിപ്പോര്‍ട്ട് ലഭിച്ച ഉടന്‍ നടപടി സ്വീകരിക്കും. ഉദ്യോഗസ്ഥന്‍ അനധികൃതമായി സര്‍ക്കാര്‍ വാഹനം ഉപയോഗിച്ചതും അന്വേഷിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

STORY HIGHLIGHTS: MM Mani MLA Criticizes KSEB Chaiman

Next Story