എംഎല്‍എ സഭയില്‍ എത്തിയത് സൈക്കിളില്‍; 'ഇന്ധന നികുതി കുറക്കണം'
സംസ്ഥാനത്തെ ഇന്ധന നികുതിക്കെതിരെ സൈക്കിള്‍ ഓടിച്ച് എംഎല്‍എയുടെ പ്രതിഷേധം
8 Nov 2021 3:41 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സംസ്ഥാനത്തെ ഇന്ധന നികുതിക്കെതിരെ സൈക്കിള്‍ ഓടിച്ച് എംഎല്‍എയുടെ പ്രതിഷേധം. എം വിന്‍സെന്റ് എംഎല്‍എയാണ് ഇന്ന് സൈക്കിളില്‍ നിയമസഭയില്‍ എത്തിയത്. സംസ്ഥാനത്തെ ഇന്ധന നികുതി കുറക്കാത്തതില്‍ പ്രതിപക്ഷ പ്രതിഷേധം ശക്തിപ്പെടുന്നതിനിടെയാണ് എംഎല്‍എയുടെ പ്രതിഷേധം.
ഇന്ധനവില വര്‍ധനവിനെതിരെ കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന സംസ്ഥാന വ്യാപക ചക്ര സ്തംഭന സമരം ഇന്ന് രാവിലെ 11 മുതല്‍ 15 മിനിറ്റ് നേരം എല്ലാ ജില്ലാ കേന്ദ്രങ്ങളിലും വഴി തടയും. സമരത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്‍ നിര്‍വഹിക്കും.തിരുവനന്തപുരം സെക്രട്ടറിയേറ്റിനു മുന്നില്‍ നടക്കുന്ന പ്രതിഷേധത്തിലാണ് പ്രതിപക്ഷ നേതാവ് പങ്കാളിയാവുക. സെക്രട്ടേറിയറ്റ് മുതല്‍ പാളയം വെള്ളയമ്പലം വഴി രാജ്ഭവന്‍ വരെയാണ് പ്രതിഷേധം. കെപിസിസി പ്രസിഡന്റ് കെ സുധാകരന് പുറമെ പ്രതിപക്ഷ നേതാവ് വിഡി സതീശനും തിരുവനന്തപുരത്ത് സമരത്തില്‍ പങ്കെടുക്കും.
ഇന്ധന നികുതിയില്‍ കേന്ദ്രം കുറവ് വരുത്തിയതിന് സമാനമായി പെട്രോളിനും ഡീസലിനും സംസ്ഥാനവും വില കുറയ്ക്കണം എന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം. എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ഡിസിസിയുടെ നേതൃത്വത്തില്‍ ചക്രസ്തംഭന സമരം സംഘടിപ്പിക്കും. കൊച്ചിയിലെ വഴിതടയല്‍ സമരം വിവാദമായ പശ്ചാത്തലത്തില്‍ പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത വിധത്തിലും ഗതാഗതക്കുരുക്ക് ഉണ്ടാകാത്ത രീതിയിലുമാണ് സമരം നടത്തുന്നത്.
- TAGS:
- M Vincent MLA
- Fuel Rates