Top

'വൈറ്റ് കോളര്‍ ബെഗേഴ്‌സ്'; ഉദ്യോഗസ്ഥരില്‍ സമൂഹത്തിന് അപമാനം സൃഷ്ടിക്കുന്ന ചിലരുണ്ടെന്ന് മന്ത്രി എംവി ഗോവിന്ദന്‍

ഉദ്യോഗസ്ഥര്‍ ഭരണ വികാരത്തില്‍ നിന്നും സേവന വികാരത്തിലേയ്ക്ക് മാറണമെന്നും മന്ത്രി പറഞ്ഞു

12 March 2022 7:51 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വൈറ്റ് കോളര്‍ ബെഗേഴ്‌സ്; ഉദ്യോഗസ്ഥരില്‍ സമൂഹത്തിന് അപമാനം സൃഷ്ടിക്കുന്ന ചിലരുണ്ടെന്ന് മന്ത്രി എംവി ഗോവിന്ദന്‍
X

തിരുവനന്തപുരം: ഉദ്യോഗസ്ഥരെ വൈറ്റ് കോളര്‍ ബെഗേഴ്‌സ് എന്ന് പരാമര്‍ശിച്ച് മന്ത്രി എംവി ഗോവിന്ദന്‍. ഉദ്യോഗസ്ഥരില്‍ വൈറ്റ് കോളര്‍ ബെഗേഴ്‌സ് ഉണ്ടെന്നായിരുന്നു മന്ത്രിയുടെ പരാമര്‍ശം. സമൂഹത്തിന് അപമാനം സൃഷ്ടിക്കുന്ന ചിലരുണ്ട്. ഉദ്യോഗസ്ഥര്‍ ഭരണ വികാരത്തില്‍ നിന്നും സേവന വികാരത്തിലേയ്ക്ക് മാറണമെന്നും മന്ത്രി പറഞ്ഞു.

ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഇത് മനസ്സിലാക്കണം. ഫയലുകളില്‍ ക്വറി തെറ്റായി രേഖപ്പെടുത്തരുത്. ആളുകളെ കയറ്റിയിറക്കി കാര്യം നേടുന്നവര്‍ തിരുത്തണമെന്നും മന്ത്രി പറഞ്ഞു.

STORY HIGHLIGHTS: Minister MV Govindan said that there are some officials who are causing insult to the society

Next Story