Top

റവന്യൂമന്ത്രി അതിഥി സൽക്കാര പ്രിയൻ; രണ്ടു മാസം കൊണ്ട് ഖജനാവിൽ നിന്ന് ചെലവഴിച്ചത് അരലക്ഷത്തിലേറെ; കണക്കുകൾ പുറത്ത്

14 Oct 2021 6:27 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

റവന്യൂമന്ത്രി അതിഥി സൽക്കാര പ്രിയൻ; രണ്ടു മാസം കൊണ്ട് ഖജനാവിൽ നിന്ന് ചെലവഴിച്ചത് അരലക്ഷത്തിലേറെ; കണക്കുകൾ പുറത്ത്
X

സംസ്ഥാനത്ത് അതിഥി സൽക്കാരത്തിന് ഏറ്റവും അധികം തുക ചെലവഴിക്കുന്നത് റവന്യൂ മന്ത്രി. 55804 രൂപയാണ് കഴിഞ്ഞ രണ്ട് മാസം അതിഥി സൽക്കാരത്തിന് റവന്യൂമന്ത്രി കെ രാജൻ ചെലവഴിച്ചത്. വനംവകുപ്പ് മന്ത്രി എകെ ശശീന്ദ്രനാണ് രണ്ടാം സ്ഥാനത്ത് .പ്രതിപക്ഷ നേതാവും അതിഥി സൽക്കാരത്തിൽ പിന്നിലല്ല. അതിഥി സൽക്കാരത്തിനായി മന്ത്രിമാർ ചിലവഴിച്ച തുകയുടെ കണക്ക് റിപ്പോർട്ടർ ചാനലിന് ലഭിച്ചു.

സർക്കാർ തന്നെ നൽകിയ കണക്കുകൾ പ്രകാരം കഴിഞ്ഞ രണ്ട് മാസമായി അതിഥി സൽക്കാരത്തിന് മുൻപിൽ നിൽക്കുന്നത് റവന്യു മന്ത്രി കെ രാജനാണ്. 5,5804 രൂപ റവന്യൂ മന്ത്രി അതിഥി സൽക്കാരത്തിനായി ചെലവഴിച്ചത്.വനം വകുപ്പ് മന്ത്രി എകെ ശശീന്ദ്രനും ഏറെ മോശമാക്കിയില്ല. അതിഥി സൽക്കാരത്തിനായി 33285 രൂപ വനം മന്ത്രി ചെലവഴിച്ചിട്ടുണ്ട്.പ്രതിപക്ഷ നേതാവ് വിഡി സതീശൻ അഥിതി സൽക്കാരത്തിനായി ചിലവിട്ടത് 24398 രൂപ ചെലവഴിച്ചുവെന്നും കണക്കുകൾ പറയുന്നു.

ഭരത്തത്തലവനായ മുഖ്യമന്ത്രി 12910 രൂപയാണ് അതിഥി സൽക്കാരത്തിനായി ചെലവഴിച്ചിരിക്കുന്നത്. ദേവസ്വം മന്ത്രി കെ രാധാകൃഷ്ണനാണ് അതിഥി സൽക്കാരത്തിൽ പിന്നിൽ നിൽക്കുന്നത് 1863 രൂപ മാത്രമാണ് ആകെ ചെലവായതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.

കഴിഞ്ഞ രണ്ട് മാസം കൊണ്ട് സർക്കാരും പ്രതിപക്ഷനേതാവും ചേർന്ന് മൂന്ന് ലക്ഷം രൂപക്കടുത്ത് അതിഥി സൽക്കാരത്തിനായി ചെലവഴിച്ച് കഴിഞ്ഞു. ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം 15 ലക്ഷം രൂപക്കടുത്താണ് ആകെ ചെലവായതെന്നും കണക്കുകൾ പറയുന്നു. ധന വിനിയോഗത്തിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതനിടെയാണ് സൽക്കാരത്തിന് മന്ത്രിമാർ ഭീമമായ തുക ചെലവഴിക്കുന്നത്.

Popular Stories

    Next Story