Top

'ഡാമുകള്‍ തുറക്കുന്നതില്‍ ആശങ്ക വേണ്ട, ജാഗ്രത മതി'; എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചുവെന്ന് മന്ത്രി കെ രാജന്‍

'സംസ്ഥാനത്ത് മഴ മുന്നറിയിപ്പുകള്‍ മാറി മാറി വരുകയാണ്. എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ട്'

8 Aug 2022 4:06 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഡാമുകള്‍ തുറക്കുന്നതില്‍ ആശങ്ക വേണ്ട, ജാഗ്രത മതി; എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചുവെന്ന് മന്ത്രി കെ രാജന്‍
X

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ അണക്കെട്ടുകള്‍ തുറക്കുന്നതില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി കെ രാജന്‍. സംസ്ഥാനത്ത് മഴ മുന്നറിയിപ്പുകള്‍ മാറി മാറി വരുകയാണ്. എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ട്. ആശങ്കപ്പെടേണ്ട, ജാഗ്രത മതിയെന്നും റവന്യൂ മന്ത്രി മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു.

സംസ്ഥാനത്ത് മഴയുടെ അളവ് കൂടുകയാണ്. ബാണാസുരയില്‍ ഇപ്പോള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. കബനി നദിയില്‍ വെള്ളം കുറയ്ക്കാന്‍ കര്‍ണാടക നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. കക്കയം ഡാം ഉച്ചയ്ക്ക് ശേഷം തുറക്കേണ്ടി വന്നേക്കാമെന്നും, കക്കി ഡാമില്‍ ജാഗ്രത തുടരുകയാണെന്നും മന്ത്രി അറിയിച്ചു.

ഇതിനിടെ ബാണാസുര സാഗര്‍ ഡാം ഇന്ന് തുറന്നു. ജലനിരപ്പ് അപ്പര്‍ റൂള്‍ കര്‍വ് കടന്നതിനെ തുടര്‍ന്നാണ് ഡാം തുറന്നത്. ജലനിരപ്പ് 2539 അടിയായിരുന്നു. അണക്കെട്ടിന്റെ ഒരു ഷട്ടര്‍ 10 സെന്റീമീറ്ററാണ് ഉയര്‍ത്തിയത്.

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ സെക്കന്റില്‍ പുറത്തേക്ക് ഒഴുക്കുന്ന വെള്ളത്തിന്റെ അളവ് ഒന്നരലക്ഷം ലിറ്ററാക്കാനാണ് തീരുമാനം. മുല്ലപ്പെരിയാറിലും ജലനിരപ്പ് ഉയര്‍ന്നു നില്‍ക്കുകയാണ്. 138.95 അടിയാണ് നിലവിലെ ജലനിരപ്പ്. സെക്കന്റില്‍ 5000 ഘനയടി വെള്ളം ഒഴുക്കി വിടാനാണ് തീരുമാനം.

Story Highlights: Minister K Rajan About Dam Opening

Next Story