മന്ത്രി ചിഞ്ചുറാണിയുടെ വാഹനം അപകടത്തില്‍പെട്ടു
വാഹനത്തിന്റെ മുന്‍ഭാഗം തകര്‍ന്നു. മന്ത്രിക്ക് പരിക്കില്ല
30 Oct 2021 3:02 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

മന്ത്രി ചിഞ്ചുറാണിയുടെ വാഹനം അപകടത്തില്‍പ്പെട്ടു. തിരുവല്ല ബൈപ്പാസില്‍വെച്ചാണ് അപകടം ഉണ്ടായത്. ഇടുക്കിയിലേക്ക് പോകുന്ന വഴിയാണ് അപകടം. തിരുവല്ലയില്‍ നിന്നും മല്ലപ്പള്ളിയിലേക്ക് പോകുന്ന സ്വകാര്യ ബസ് അമിത വേഗതയില്‍ വന്നതോടെ എതിര്‍വശത്ത് നിന്നും വന്ന മന്ത്രിയുടെ കാര്‍ അപകടം ഒഴിവാക്കാനായി ശ്രമിച്ചതോടെ, തൊട്ടടുത്തുള്ള മതിലില്‍ ഇടിക്കുകയായിരുന്നു.
വാഹനത്തിന്റെ മുന്‍ഭാഗം തകര്‍ന്നു. മന്ത്രിക്ക് പരിക്കില്ല
- TAGS:
- J Chinju Rani
Next Story