'ക്ഷേത്രങ്ങളിലെ പണം സര്‍ക്കാര്‍ കയ്യടക്കുന്നു എന്നത് വ്യാജപ്രചരണം'; 2.5 കോടി ചെലവഴിച്ച് നവീകരിച്ച ക്ഷേത്ര ചിത്രവുമായി എം ബി രാജേഷ്
ക്ഷേത്രങ്ങളുടെ പണം സര്‍ക്കാര്‍ കൊണ്ടുപോകുകയല്ല, മറിച്ച് ഇതുപോലുള്ള പദ്ധതികള്‍ക്ക് സര്‍ക്കാര്‍ പണം അങ്ങോട്ട് ചെലവഴിക്കുകയാണ് ചെയ്യുന്നത് എന്നതാണ് വസ്തുത
4 Oct 2022 12:40 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കണ്ണൂര്‍: ക്ഷേത്രങ്ങളിലെ പണം സര്‍ക്കാര്‍ കയ്യടക്കുന്നു എന്ന നുണ പ്രചരണങ്ങള്‍ക്കെതിരെ നവീകരിച്ച ക്ഷേത്രത്തിന്റെ ചിത്രവുമായി മന്ത്രി എം ബി രാജേഷ്. 'കേരള സര്‍ക്കാര്‍ ടൂറിസം വകുപ്പ് തീര്‍ത്ഥാടന ടൂറിസം പദ്ധതി' യില്‍ ഉള്‍പ്പെടുത്തി നവീകരിച്ച കണ്ണൂര്‍ പള്ളിക്കുന്ന് ശ്രീ മൂകാംബിക ക്ഷേത്രത്തിന്റെ സരസ്വതി മണ്ഡപത്തിന്റെയും ആറാട്ടു കുളത്തിന്റെയും ഉദ്ഘാടനം നിര്‍വഹിച്ച ചിത്രം പങ്കുവെച്ചായിരുന്നു രാജേഷിന്റെ കുറിപ്പ്.
'ക്ഷേത്രങ്ങളിലെ പണം സര്‍ക്കാര്‍ കയ്യടക്കുന്നു എന്ന് ചില ശക്തികള്‍ നടത്തുന്ന നുണ പ്രചരണം ഇതിനകം തുറന്നു കാണിക്കപ്പെട്ടിട്ടുള്ളതാണ്. എങ്കിലും ആ ദുഷ്പ്രചരണം ഇപ്പോഴും ചിലര്‍ തുടരുന്നുണ്ട്. ക്ഷേത്രങ്ങളുടെ പണം സര്‍ക്കാര്‍ കൊണ്ടുപോകുകയല്ല, മറിച്ച് ഇതുപോലുള്ള പദ്ധതികള്‍ക്ക് സര്‍ക്കാര്‍ പണം അങ്ങോട്ട് ചെലവഴിക്കുകയാണ് ചെയ്യുന്നത് എന്നതാണ് വസ്തുത', എം ബി രാജേഷ് പറഞ്ഞു
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം:
കേരള സര്‍ക്കാര്‍ ടൂറിസം വകുപ്പ് തീര്‍ത്ഥാടന ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിച്ച കണ്ണൂര്‍ പള്ളിക്കുന്ന് ശ്രീ മൂകാംബിക ക്ഷേത്രത്തിന്റെ സരസ്വതി മണ്ഡപത്തിന്റെയും ആറാട്ടു കുളത്തിന്റെയും ഉദ്ഘാടനം നിര്‍വഹിച്ചു. 2.5 കോടി രൂപ ചെലവഴിച്ചാണ് ഈ നവീകരണ പ്രവൃത്തി പൂര്‍ത്തിയാക്കിയത്.
ക്ഷേത്രങ്ങളിലെ പണം സര്‍ക്കാര്‍ കയ്യടക്കുന്നു എന്ന് ചില ശക്തികള്‍ നടത്തുന്ന നുണ പ്രചരണം ഇതിനകം തുറന്നു കാണിക്കപ്പെട്ടിട്ടുള്ളതാണ്. എങ്കിലും ആ ദുഷ്പ്രചരണം ഇപ്പോഴും ചിലര്‍ തുടരുന്നുണ്ട്. ക്ഷേത്രങ്ങളുടെ പണം സര്‍ക്കാര്‍ കൊണ്ടുപോകുകയല്ല, മറിച്ച് ഇതുപോലുള്ള പദ്ധതികള്‍ക്ക് സര്‍ക്കാര്‍ പണം അങ്ങോട്ട് ചെലവഴിക്കുകയാണ് ചെയ്യുന്നത് എന്നതാണ് വസ്തുത. ശ്രീ കെ വി സുമേഷ് എം എല്‍ എ അധ്യക്ഷനായി.ശ്രീ കടന്നപ്പള്ളി രാമചന്ദ്രന് എം എല്‍ എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി പി പി ദിവ്യ എന്നിവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.
Story highlights: MB Rajesh with the renovated temple image at a cost of 2.5 crores