ജനപ്രിയ മദ്യങ്ങളുടെ ലഭ്യതക്കുറവ്; പരിഹാരം ഉടനെന്ന് മന്ത്രി എംബി രാജേഷ്
വിലകുറഞ്ഞ മദ്യങ്ങളുടെ ലഭ്യതക്കുറവും മറ്റൊരു പ്രതിസന്ധിയാണ്
13 Nov 2022 6:18 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

തിരുവനന്തപുരം: ജനപ്രിയ മദ്യങ്ങളുടെ ലഭ്യതക്കുറവിന് ഉടന്‍ പരിഹാരമെന്ന് മന്ത്രി എംബി രാജേഷ്. സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഡിസ്റ്റിലറികളില്‍ നിര്‍മാണം കുറഞ്ഞതാണ് കാരണമെന്നും അദ്ദേഹം പറഞ്ഞു.അതുപോലെ തന്നെ വിലകുറഞ്ഞ മദ്യങ്ങളുടെ ലഭ്യതക്കുറവും മറ്റൊരു പ്രതിസന്ധിയാണ്. 750 രൂപ വരെ വില വരുന്ന മദ്യമാണ് കിട്ടാനില്ലാത്തത്.
ബെവ്കോ ഔട്ട്ലറ്റുകളിലും ബാറുകളിലും വില കുറഞ്ഞ മദ്യം കിട്ടാനില്ലാത്ത അവസ്ഥയാണ്. ബെവ്കോയ്ക്ക് വലിയ വരുമാനം ഉണ്ടാക്കിക്കൊടുക്കുന്നത് ഇത്തരത്തിലുള്ള വില കുറഞ്ഞ മദ്യവില്പനയിലൂടെയാണ്. സ്പിരിറ്റിന്റെ വില കൂടിയതിനാല്‍ മദ്യവില കൂട്ടണമെന്ന കമ്പനികളുടെ അപേക്ഷ സര്‍ക്കാര്‍ പരിഗണനയില്‍ എടുത്തില്ല. തുടര്‍ന്ന് വില കുറഞ്ഞ മദ്യത്തിന്റെ വില്പന കമ്പനികള്‍ വെട്ടികുറച്ചു. ഇതാണിപ്പോള്‍ സര്‍ക്കാരിനെയും ബെവ്കോയെയും പ്രതിസന്ധിയിലാഴ്ത്തിയിരിക്കുന്നത്.
story highlights: MB Rajesh says unavailability of popular liquors solution will be soon
- TAGS:
- Bevco
- mbrajesh
- Liquor Sales