Top

'കേരളത്തില്‍ മാവോയിസ്റ്റുകള്‍ക്ക് ഒന്നും ചെയ്യാനില്ല'; വയനാട്ടില്‍ കീഴടങ്ങിയ കബനി ദളം നേതാവ്

കീഴടങ്ങുന്ന മാവോവാദികള്‍ക്ക് സര്‍ക്കാര്‍ വക 5 ലക്ഷം രൂപ വരെ സഹായധനവും ജോലിയും നല്‍കും.

26 Oct 2021 3:52 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കേരളത്തില്‍ മാവോയിസ്റ്റുകള്‍ക്ക് ഒന്നും ചെയ്യാനില്ല; വയനാട്ടില്‍ കീഴടങ്ങിയ കബനി ദളം നേതാവ്
X

വയനാട്ടില്‍ കബനി ദളത്തിലെ ഡെപ്യൂട്ടി കമാന്‍ഡന്റായിരുന്ന മവോയിസ്റ്റ് ലിജേഷ് പൊലീസില്‍ കീഴടങ്ങി. അമരക്കുനി സ്വദേശിയായ ലിജേഷ് എന്ന രാമു രമണയാണ് കീഴടങ്ങിടതെന്ന് കോഴിക്കോട് നോര്‍ത്ത് സോണ്‍ ഐജി അശോക് യാദവ് മാധ്യമങ്ങളോട് പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ മാവോയിസ്റ്റ് പുനരധിവാസ പാക്കേജ് പ്രകാരമുളള ആദ്യത്തെ കീഴടങ്ങലാണിത്. വയനാട് ജില്ലാ പൊലീസ് മേധാവിക്ക് മുമ്പിലാണ് ലിജേഷ് കീഴടങ്ങിയത്.

തിങ്കളാഴ്ച രാത്രിയാണ് ഇയാള്‍ കീഴടങ്ങിയത്. കബനി ദളത്തിന്റെ ഡെപ്യൂട്ടി കമാന്‍ഡന്റായിരിക്കെ ലിജേഷ് കേരളമുള്‍പ്പെടെ കര്‍ണാടക, ആന്ധ്രപ്രദേശ് തുടങ്ങി സംസ്ഥാനങ്ങളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇയാളുടെ ഭാര്യ കവിത നിലവില്‍ മാവോയിസ്റ്റ് സംഘടനയില്‍ പ്രവര്‍ത്തിച്ചു വരികയാണ്.

മാവോയിസ്റ്റ് ആശയങ്ങള്‍ക്ക് പ്രസക്തി നഷ്ടപ്പെട്ടുവെന്നും സംഘടനയില്‍ പ്രവര്‍ത്തിക്കുന്ന യുവാക്കള്‍ ജീവിതത്തിലേക്ക് തിരിച്ചുവരണമെന്നും ആവശ്യപ്പെട്ടാണ് ലിജേഷ് പൊലീസില്‍ കീഴടങ്ങിയത്. 2018 മെയിലാണ് സംസ്ഥാന സര്‍ക്കാര്‍ മാവോയിസ്റ്റ് പുനരധിവാസ പാക്കേജ് പ്രഖ്യാപിച്ചിത്. മാവോയിസ്റ്റ് സ്വാധീനത്തില്‍ കുടുങ്ങിയവരെ തീവ്രവാദത്തില്‍ നിന്നും മോചിപ്പിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. പദ്ധതി പ്രകാരം കീഴടങ്ങുന്ന മാവോവാദികള്‍ക്ക് സര്‍ക്കാര്‍ വക 5 ലക്ഷം രൂപ വരെ സഹായധനവും ജോലിയും നല്‍കും. ഇത്തരത്തില്‍ കീഴടങ്ങുന്നവര്‍ അഞ്ച് വര്‍ഷം പൊലീസ് നിരീക്ഷണത്തിലുമായിരിക്കും.

ലിജേഷിനു ആവശ്യമായ എല്ലാ സുരക്ഷയും നല്‍കുമെന്ന് ജില്ലാ പോലിസ് മേധാവി വ്യക്തമാക്കി. മഞ്ചക്കണ്ടി ഏറ്റുമുട്ടല്‍ ദിനത്തിന്റെ മൂന്നാം വാര്‍ഷികം അടുത്ത ദിവസങ്ങളില്‍ നടക്കാനിരിക്കെ ലിജേഷിന്റെ കീഴടങ്ങല്‍ മാവോയിസ്റ്റ് സംഘങ്ങള്‍ക്ക് ക്ഷീണമുണ്ടാക്കും.

Next Story