Top

നിലമ്പൂര്‍ കാട്ടില്‍ ആയുധപരിശീലവും മാവോയിസ്റ്റ് ദിനാചരണവും; 2017 ലെ കേസില്‍ ഒരാള്‍ പിടിയില്‍.

7 Nov 2021 6:26 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

നിലമ്പൂര്‍ കാട്ടില്‍ ആയുധപരിശീലവും മാവോയിസ്റ്റ് ദിനാചരണവും; 2017 ലെ കേസില്‍ ഒരാള്‍ പിടിയില്‍.
X

നിലമ്പൂര്‍ കാട്ടില്‍ ആയുധപരിശീലവും മാവോയിസ്റ്റ് ദിനാചരണവും സംഘടിപ്പിച്ചെന്ന കേസില്‍ ഒരാള്‍ പിടിയില്‍. തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് അംഗങ്ങള്‍ ഉള്‍പ്പെട്ട കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്.

ഇദ്ദേഹത്തിന്റെ പേരുവിവരങ്ങള്‍ ഉള്‍പ്പെടെ വ്യക്തമായി പുറത്ത് വിടാന്‍ പൊലീസ് തയ്യാറായിട്ടില്ല. കണ്ണൂരില്‍ വെച്ചാണ് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് കസ്റ്റഡിയിലെടുത്ത്. ഇയാളെ നിലവില്‍ കണ്ണൂര്‍ പൊലീസ് ക്ലബില്‍ ചോദ്യം ചെയ്ത് വരികയാണെന്നുമാണ് റിപ്പോര്‍ട്ട്.

മലപ്പുറം എടക്കര പോലീസ് സ്റ്റേഷനില്‍ 2017 ല്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. തണ്ടര്‍ബോള്‍ട്ട് സംഘവുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട കുപ്പു ദേവരാജ്, വേല്‍മുരുഗന്‍ അജിത് എന്നിവര്‍ ഉള്‍പ്പെടെ 19 പേരാണ് കേസിലെ പ്രതികള്‍. കേസിലെ മറ്റൊരു പ്രതിയായ രാജന്‍ ചിറ്റിലപ്പള്ളി നേരത്തെ അറസ്റ്റിലായിരുന്നു. തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് അന്വേഷിച്ച കേസ് ഒരു മാസം മുമ്പാണ് എന്‍ ഐ എ ഏറ്റെടുത്തത്. പിന്നാലെയാണ് അന്വേഷണം ഊര്‍ജിതമായതും.

കേസില്‍, മാവോയിസ്റ്റ് ലിബറേഷന്‍ ആര്‍മിയുടെ നേതൃത്വത്തിലുള്ള വിക്രം ഗൗഡ, സോമന്‍ ചന്തു എന്നിവര്‍ക്കായും തിരച്ചില്‍ തുടരുകയാണ്.

Next Story

Popular Stories