Top

'വഴക്ക് പറയാനെങ്കിലും എഴുന്നേറ്റ് വാ അമ്മ'; വിതുമ്പി മഞ്ജു പിള്ള

കെപിഎസി ലളിത തനിക്ക് അമ്മയ്ക്ക് തുല്യമെന്ന് മഞ്ജു പിള്ള

22 Feb 2022 7:28 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വഴക്ക് പറയാനെങ്കിലും എഴുന്നേറ്റ് വാ അമ്മ; വിതുമ്പി മഞ്ജു പിള്ള
X

കെപിഎസി ലളിതയുടെ വിയോഗത്തില്‍ വിതുമ്പി നടി മഞ്ജു പിള്ള. കെപിഎസി ലളിത തനിക്ക് അമ്മയ്ക്ക് തുല്യമാണ്. സിനിമയ്ക്കപ്പുറവും എന്നും നല്ല ബന്ധം കാത്തു സൂക്ഷിക്കുന്ന അമ്മ മക്കളെ വഴക്ക് പറയും പോലെ വഴക്ക് പറയുമായിരുന്നെന്നും മഞ്ജു പിള്ള പറഞ്ഞു. അവസാനമായി കാണുമ്പോഴും തന്നെ വഴക്ക് പറയാനായെങ്കിലും എഴുന്നേറ്റ് വാ അമ്മ എന്നാണ് പറഞ്ഞത്. തന്റെ ഭാ​ഗ്യം കൊണ്ട് അവസാന നിമിഷത്തിലും തനിക്ക് അമ്മയ്ക്കൊപ്പം ഇരിക്കാൻ കഴിഞ്ഞെന്നും അമ്മയുടെ വിയോഗം അത്രയേറെ വേദനിപ്പിക്കുന്നുവെന്നും മഞ്ജു പിള്ള പറഞ്ഞു.

കരൾ രോഗത്തെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്ന കെപിഎസി ലളിത ഇന്ന് രാത്രി 11 മണിയോടെ തൃപ്പൂണിത്തറയിലെ സ്വവസതിയിലാണ് അന്തരിച്ചത്. നിരവധി ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. സ്വയം വരം, അനുഭവങ്ങൾ പാളിച്ചകൾ, ചക്രവാളം, കൊടിയേറ്റം, പൊൻമുട്ടയിടുന്ന താറാവ്, വെങ്കലം, ദശരഥം, ഗോഡ്ഫാദർ, വടക്കു നോക്കി യന്ത്രം, അനിയത്തിപ്രാവ്, അമരം തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ. 550ലേറെ സിനിമകളിൽ അഭിനയിച്ചു.

സ്വയം വരം, അനുഭവങ്ങൾ പാളിച്ചകൾ, ചക്രവാളം, കൊടിയേറ്റം, പൊൻമുട്ടയിടുന്ന താറാവ്, വെങ്കലം, ദശരഥം, ഗോഡ്ഫാദർ, വടക്കു നോക്കി യന്ത്രം, അനിയത്തിപ്രാവ്, അമരം തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ. 550ലേറെ സിനിമകളിൽ അഭിനയിച്ചു. കേരള സം​ഗീത നാടക അക്കാദമി ചെയർപേഴ്സണായിരുന്നു.

യഥാർത്ഥ പേര്-മഹേശ്വരി അമ്മ. കെ.പി.എ.സി.-യുടെ നാടകങ്ങളിലൂടെ കലാരംഗത്ത് സജീവമായ ലളിത തോപ്പിൽ ഭാസിയുടെ കൂട്ടുകുടുംബത്തിലൂടെയാണ് ചലച്ചിത്ര രംഗത്ത് എത്തിയത്. 1978-ൽ ചലച്ചിത്ര സംവിധായകൻ ഭരതൻറെ സഹധർമ്മിണിയായി. രണ്ടു തവണ മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാരം ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. മകൻ സിദ്ധാർഥ് ഭരതൻ ചലച്ചിത്ര നടനാണ്.

STORY HIGHLIGHTS: Manju Pillai pay tribute late kpac lalitha

Next Story