Top

പോസ്റ്റുമോര്‍ട്ടത്തിന് മുമ്പുള്ള നിര്‍ബന്ധിത കൊവിഡ് പരിശോധന ഒഴിവാക്കി; മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കിയത് കൊവിഡ് കുറഞ്ഞതോടെ

ശക്തമായ രോഗലക്ഷണം ഉണ്ടായിരുന്നവര്‍ക്ക് മാത്രം റാപ്പിഡ് ആന്റിജന്‍ പരിശോധന മതിയെന്നും മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു

25 Jan 2023 10:07 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പോസ്റ്റുമോര്‍ട്ടത്തിന് മുമ്പുള്ള നിര്‍ബന്ധിത കൊവിഡ് പരിശോധന ഒഴിവാക്കി; മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കിയത് കൊവിഡ് കുറഞ്ഞതോടെ
X

തിരുവനന്തപുരം: പോസ്റ്റുമോര്‍ട്ടത്തിന് മുമ്പുള്ള നിര്‍ബന്ധിത കൊവിഡ് പരിശോധന ഒഴിവാക്കി. സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ കുറഞ്ഞ് വരുന്ന സാഹചര്യത്തിലാണ് മാര്‍ഗ നിര്‍ദേശങ്ങള്‍ പുതുക്കിയതെന്ന് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ശക്തമായ രോഗലക്ഷണം ഉണ്ടായിരുന്നവര്‍ക്ക് മാത്രം റാപ്പിഡ് ആന്റിജന്‍ പരിശോധന മതിയെന്നും മന്ത്രി പറഞ്ഞു.

പോസ്റ്റുമോര്‍ട്ടം സമയത്ത് ആരോഗ്യ പ്രവര്‍ത്തകരെല്ലാം പിപിഇ കിറ്റ്, രണ്ട് ഗ്ലൗസ്, ഫേസ് ഷീല്‍ഡ് തുടങ്ങിയവ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും പുതിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം കുളിപ്പിക്കുകയാണെങ്കില്‍ രോഗം പകരാതിരിക്കാന്‍ കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം. 60 വയസിന് മുകളിലുള്ളവരും പ്രമേഹം, ഹൃദ്രോഗം തുടങ്ങി ഗുരുതര രോഗങ്ങളുള്ളവരും കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹവുമായി നേരിട്ട് ഇടപെടരുത്.

കൊവിഡ് വാക്‌സിനേഷന്റെ മുഴുവന്‍ ഡോസും എടുത്തവര്‍ മൃതദേഹം കൈകാര്യം ചെയ്യുന്നതാണ് നല്ലത്. മൃതദേഹം സൂക്ഷിച്ച സ്ഥലങ്ങള്‍ സോഡിയം ഹൈപ്പോക്ലോറൈറ്റ് ലായനി ഉപയോഗിച്ച് വൃത്തിയാക്കണം. മൃതദേഹവുമായി ഇടപെടുന്നവര്‍ 14 ദിവസം പനി, ചുമ, തൊണ്ടവേദന, ക്ഷീണംസ വയറിളക്കം എന്നിവയുണ്ടോയെന്നും നിരീക്ഷിക്കണമെന്നും ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു.

STORY HIGHLIGHTS: Mandatory covid test prior to postmortem stopped in Kerala

Next Story