Top

എസ്‌ഐക്ക് വധഭീഷണി; മംഗലപുരം എഎസ്‌ഐ അറസ്റ്റില്‍, വകുപ്പുതല അന്വേഷണം

ഗുണ്ടാ ബന്ധത്തിന്റെ പേരില്‍ സസ്‌പെന്‍ഡ് ചെയ്യപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരില്‍ ഒരാളാണ് ജയന്‍

22 Jan 2023 3:15 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

എസ്‌ഐക്ക് വധഭീഷണി; മംഗലപുരം എഎസ്‌ഐ അറസ്റ്റില്‍, വകുപ്പുതല അന്വേഷണം
X

കഴക്കൂട്ടം: സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്‌ഐയെ ഫോണില്‍ വിളിച്ചു വധഭീഷണി മുഴക്കിയ കേസില്‍ സസ്‌പെന്‍ഷനിലുള്ള മംഗലപുരം എഎസ്‌ഐ ജയന്റെ അറസ്റ്റ് രേഖപ്പെടുത്തി. പിന്നീട് ജയനെ ജാമ്യത്തില്‍ വിട്ടു. ഗുണ്ടാ ബന്ധത്തിന്റെ പേരില്‍ സസ്‌പെന്‍ഡ് ചെയ്യപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരില്‍ ഒരാളാണ് ജയന്‍.

സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി എന്നാരോപിച്ച് ജയന്‍ ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്‌ഐ സാജിദ് കഴക്കൂട്ടം പൊലീസ് സ്റ്റേഷനില്‍ പരാതി കൊടുത്തിരുന്നു. വെഞ്ഞാറമൂട് സ്റ്റേഷനിലെ ക്രിമിനല്‍ കേസില്‍ ജയന്‍ സസ്‌പെന്‍ഷനിലായിരുന്നു.

മറ്റൊരു കേസില്‍ സ്ഥലമാറ്റവും ഉണ്ടായിട്ടുള്ള ജയനെതിരെ പൊലീസുകാരനെ അടിച്ചതിലും പരാതിയുണ്ട്. വകുപ്പുതല അന്വേഷണവും ഇയാള്‍ നേരിടുന്നുണ്ട്.

Story highlights: Managalapram ASI arrested

Next Story