Top

ലഹരി ഉപയോഗിച്ചെത്തി സ്വന്തം വീടിനു തീയിട്ടു; 45കാരൻ പിടിയിൽ

ഫയർഫോഴ്സെത്തിയപ്പോഴേക്കും ഇലക്ട്രിക് ഉപകരണങ്ങൾ, ജനൽ, കതക്, തുണി, തടി കൊണ്ടുള്ള ഉപകരണങ്ങൾ എന്നിവ കത്തി നശിച്ചു

9 Jan 2023 3:24 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ലഹരി ഉപയോഗിച്ചെത്തി സ്വന്തം വീടിനു തീയിട്ടു; 45കാരൻ പിടിയിൽ
X

പത്തനംതിട്ട: അങ്ങാടിക്കലിൽ ലഹരി ഉപയോഗിച്ചെത്തിയ മധ്യവയസ്ക്കൻ സ്വന്തം വീടിന് തീയിട്ടു. ചാരുമുരിപ്പിൽ സുനിൽ(45) ആണ് വീടിനു തീയിട്ടത്. ഇന്നലെ വൈകുന്നരം അഞ്ചു മണിയോടെയായിരുന്നു സംഭവം. വീട്ടുപകരണങ്ങൾ കത്തി നശിച്ചു.

സുനിലും മാതാവുമാണ് വീട്ടിൽ താമസിക്കുന്നത്. സംഭവം നടക്കുന്ന സമയത്ത് സുനിലിൻ്റെ മാതാവ് വീട്ടിലുണ്ടായിരുന്നില്ല. അലമാരയിൽ ഉണ്ടായിരുന്ന തുണികൾ വാരിയിട്ട് വിറക് അടുക്കിയിട്ടാണ് തീ കൊളുത്തിയതെന്ന് പൊലീസ് പറഞ്ഞു. വീടിനു തീ പിടിച്ചെന്ന വിവരം ലഭിച്ച സമീപവാസികൾ സംഭവസ്ഥലത്തെത്തി. ഉടൻ തന്നെ ഗ്രാമപഞ്ചായത്തംഗത്തെ വിവരം അറിയിച്ചു. അദ്ദേഹം അടൂരിലെ ഫയർഫോഴ്സ് യൂണിറ്റിനെ വിവരം അറിയിക്കുകയും ചെയ്തു. ഫയർഫോഴ്സെത്തിയപ്പോഴേക്കും ഇലക്ട്രിക് ഉപകരണങ്ങൾ, ജനൽ, കതക്, തുണി, തടി കൊണ്ടുള്ള ഉപകരണങ്ങൾ എന്നിവ കത്തി നശിച്ചു.

സമീപത്ത് നിന്ന് ബലപ്രയോഗത്തിലൂടെ ഫയർഫോഴ്സ് അംഗങ്ങളാണ് സുനിലിനെ കീഴ്പ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. പതിവായി മദ്യമുൾപ്പടെയുള്ള ലഹരി വസ്തുക്കൾ ഉപയോഗിക്കുന്ന വ്യക്തിയാണ് സുനിലെന്ന് പൊലീസ് കൂട്ടിച്ചേർത്തു.

STORY HIGHLIGHTS: Man Set House on fire at Pathanamthitta under Intoxication

Next Story