Top

തെരുവുനായ മുന്നിൽ ചാടി, ബൈക്ക് നിയന്ത്രണം വിട്ട് കാറിൽ ഇടിച്ചു; യുവാവ് മരിച്ചു

29 Oct 2022 7:41 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

തെരുവുനായ മുന്നിൽ ചാടി, ബൈക്ക് നിയന്ത്രണം വിട്ട് കാറിൽ ഇടിച്ചു; യുവാവ് മരിച്ചു
X

മലപ്പുറം: തെരുവുനായ മുന്നിൽ ചാടിയുണ്ടായ അപകടത്തിൽ ബെെക്ക് യാത്രികൻ മരിച്ചു. എടപ്പാൾ വൈദ്യർമൂല സ്വദേശി വിപിൻ‌ദാസ് (31) ആണ് മരിച്ചത്. ഇന്നലെ രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം.

എടപ്പാൾ പൊന്നാനി റോഡിലാണ് അപകടം നടന്നത്. രാത്രിയിൽ യുവാവ് ബൈക്കുമായി റോഡിലൂടെ പോകുമ്പോൾ അപ്രതീക്ഷിതമായി നായ ബൈക്കിനു മുന്നിൽ ചാടുകയായിരുന്നു. തുടർന്ന് നിയന്ത്രണം വിട്ട ബൈക്ക് മറ്റൊരു കാറിൽ ചെന്ന് ഇടിച്ചാണ് അപകടം ഉണ്ടായത്. യുവാവിനെ ഇടിച്ചിട്ട കാർ നിർത്താതെ പോവുകയായിരുന്നു.

STORY HIGHLIGHTS: man died when his bike went out of control when a stray dog jumped in front of him

Next Story