പ്രണയ നെെരാശ്യം: വിദ്യാർത്ഥിനിയെ കുത്തികൊലപ്പെടുത്താന്‍ യുവാവിന്റെ ശ്രമം
പെണ്‍കുട്ടിയുടെ മുഖത്ത് കണ്ണിന് സമീപമാണ് കുത്തേറ്റത്.
22 Nov 2021 1:42 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

വയനാട് വിദ്യാർത്ഥിനിയെ കുത്തികൊലപ്പെടുത്താന്‍ ശ്രമം. ലക്കിടി ഓറിയന്റൽ കോളേജിൽ രണ്ടാം വർഷ ഫാഷൻ ഡിസൈനിംഗ് വിദ്യാർത്ഥിനിക്ക് കുത്തേറ്റു. പുല്പള്ളി സ്വദേശിനിയായ വിദ്യാർത്ഥിക്ക് നേരെയാണ് യുവാവിന്റെ ആക്രമണമുണ്ടായത്. പ്രണയ നൈരാശ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് റിപ്പോർട്ട്. പെണ്‍കുട്ടിയെ ആക്രമിച്ച പാലക്കാട് മണ്ണാർക്കാട് സ്വദേശി ദീപുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ലക്കിടി കോളേജിന് സമീപം വെച്ച് വെെകിട്ട് നാലരയോടെയായിരുന്നു സംഭവം. പരിക്കേറ്റ വിദ്യാർത്ഥിനിയെ ആദ്യം വൈത്തിരി താലൂക്കാശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി മേപ്പാടി വിംസ് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. പെണ്‍കുട്ടിയുടെ മുഖത്ത് കണ്ണിനു താഴെയും, തലക്കും, കഴുത്തിനുമടക്കം പരിക്കുണ്ട്.
സംഭവസ്ഥലത്ത് നിന്നും രക്ഷപെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏല്പിക്കുകയായിരുന്നു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം പ്രതിയെ വൈത്തിരി പൊലിസ് അറസ്റ്റ് ചെയ്തു സ്റ്റേഷനിലേക്ക് മാറ്റി. ദീപുവിന്റെ കൂടെ ഉണ്ടായിരുന്ന സുഹൃത്ത് ജിഷ്ണുവിനെയും അടിവാരത്തു നിന്നും പൊലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതിയെ നാളെ തെളിവെടുപിനായി കൊണ്ട് പോകും.
- TAGS:
- Vayanad
- Women Attacked
- Lakkidi