Top

കന്നുകാലികളോട് ലൈംഗിക അതിക്രമം; പ്രതി പിടിയില്‍

പേരേടം സ്വദേശി മണി(50)യാണ് അറസ്റ്റിലായത്

2 Jan 2023 6:59 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കന്നുകാലികളോട് ലൈംഗിക അതിക്രമം; പ്രതി പിടിയില്‍
X

കൊല്ലം: ഫാമിലെ കന്നുകാലികളെ ലൈംഗിക അതിക്രമത്തിനിരയാക്കിയ പ്രതിയെ പൊലീസ് പിടികൂടി. പേരേടം സ്വദേശി മണി(50)യാണ് അറസ്റ്റിലായത്. ചടയമംഗലം പൊലീസാണ് പ്രതിയെ പിടികൂടിയത്.

ഞായറാഴ്ച പുലര്‍ച്ചെ ഒന്നിന് ഫാമില്‍ അതിക്രമിച്ചുകയറി കന്നുകാലികളെ ഉപദ്രവിക്കുകയായിരുന്നു. രാത്രിയില്‍ പാത്രങ്ങള്‍ വീഴുന്ന ശബ്ദങ്ങള്‍ കേട്ട് ഉണര്‍ന്ന അതിഥി തൊഴിലാളികളാണ് അതിക്രമം കാണുന്നത്. അപ്പോഴേക്കും പ്രതി മതില്‍ ചാടിക്കടന്നിരുന്നു. ശേഷം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പ്രതിയെ തിരിച്ചറിയുകയും പിടികൂടുകയും ചെയ്തു.

കന്നുകാലികളെ ലൈംഗികമായി ഉപദ്രവിച്ചുവെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. ഇയാള്‍ ഇതിനു മുന്‍പും സമാന രീതിയില്‍ കൃത്യം ചെയ്തിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷിച്ചു വരികയാണ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

STORY HIGHLIGHTS: Man arrested in Kollam on farm owner's complaint

Next Story