ഡൽഹി സർവകലാശാലയിലെ മലയാളി വിദ്യാർത്ഥിനി ഹോസ്റ്റൽ മുറിയിൽ മരിച്ചനിലയിൽ
18 Nov 2022 6:39 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ന്യൂഡൽഹി: ഡൽഹി സർവകലാശാലയിലെ മലയാളി വിദ്യാർത്ഥിനിയെ മരിച്ചനിലയിൽ കണ്ടെത്തി. മിറാണ്ട ഹൗസ് കോളേജ് പൊളിറ്റിക്കൽ സയൻസ് രണ്ടാംവർഷ വിദ്യാർഥിനി വി എം നന്ദനയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
മലപ്പുറം കോട്ടക്കൽ സ്വദേശിനിയാണ് നന്ദന. ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പൊലീസ് സ്ഥലത്ത് എത്തി ഇൻക്വസ്റ്റ് നടപടികൾ സ്വീകരിച്ചു. നന്ദനയുടെ മരണത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.
STORY HIGHLIGHTS: Malayali student found dead in Delhi
Next Story