മലപ്പുറത്ത് കാറിടിച്ച് മദ്രസ വിദ്യാർത്ഥി മരിച്ചു
4 Jan 2023 11:40 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

മലപ്പുറം: ചങ്ങരംകുളം കോക്കൂരിൽ കാറിടിച്ച് മദ്രസ വിദ്യാർത്ഥി മരിച്ചു. കോക്കൂർ അത്താണിപ്പീടികയിൽ ഇല്ലത്ത് വളപ്പിൽ മുഹമ്മദ് നബീൽ (6) ആണ് മരിച്ചത്. ഇന്ന് രാവിലെ 8.30യോടെയായിരുന്നു അപകടം.
രണ്ടാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു നബീൽ. മദ്രസ വിട്ട് വരുകയായിരുന്ന നബീൽ റോഡ് മുറിച്ച് കടക്കുമ്പോളായിരുന്നു അപകടം ഉണ്ടായത്. അപകടം കണ്ടു നിന്ന നാട്ടുകാരും ബന്ധുക്കളും ചേർന്ന് ആശുപത്രിയിൽ എത്തിച്ചു. ഗുരുതരമായ പരുക്കോടെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
പൊലീസ് നടപടികൾ പൂർത്തീകരിച്ച് പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹം വീട്ടുകാർക്ക് വിട്ട് നൽകും. മാതാവ്: സുഹറ, പിതാവ്: നജീബ്, സഹോദരിമാർ: ആമിന, സൈമ എന്നിവർ.
STORY HIGHLIGHTS: Malappuram car accident second class student died
- TAGS:
- Malappuram
- Accident
- Student
Next Story