Top

'ആംആദ്മി ട്വന്റി-ട്വന്റി സഖ്യത്തിന്റേത് ഇടത് അനുകൂല നിലപാട്'; എം സ്വരാജ്

16 May 2022 7:22 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ആംആദ്മി ട്വന്റി-ട്വന്റി സഖ്യത്തിന്റേത് ഇടത് അനുകൂല നിലപാട്; എം സ്വരാജ്
X

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ആം ആദ്മി-ട്വന്റി 20 സഖ്യത്തിന്റെ വോട്ടുകള്‍ ഇടത് പക്ഷത്തിന് ലഭിക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും തൃക്കാക്കര മണ്ഡലം സെക്രട്ടറിയുമായ എം സ്വരാജ്. നാലാം മുന്നണിയിലെ രണ്ട് പാര്‍ട്ടികളും കേരളത്തില്‍ പ്രവര്‍ത്തിച്ച് വരുന്ന പാര്‍ട്ടികളാണ്. ജനക്ഷേമ സഖ്യത്തിന്റെ നിലപാടുകള്‍ ഇടത് പക്ഷത്തോട് ചേര്‍ന്നു നില്‍ക്കുന്നതാണെന്ന് എം സ്വരാജ് പറഞ്ഞു. ആ നിലപാട് ഉയർത്തിയാണ് അവർ ഇന്നലെ വരെ ജനങ്ങളെ അഭിമുഖീകരിച്ചതെന്നും എം സ്വരാജ് അഭിപ്രായപ്പെട്ടു.

രണ്ട് പാര്‍ട്ടികളും മുന്നോട്ട് വെച്ചിട്ടുള്ള ചില നിലപാടുകളുണ്ട്. ആ നിലപാട് ഉയര്‍ത്തിയാണ് അവര്‍ ഇന്നലെ വരെ ജനങ്ങളെ അഭിമുഖീകരിച്ചത്. അത് അഴിമതിക്കെതിരായ നിലപാടാണ്. നാടിന്റെ വികസനമെന്ന രാഷ്ട്രീയമാണ്. വിദ്യാസമ്പന്നരും പ്രൊഫഷണലും രാഷ്ട്രീയത്തില്‍ വരണമെന്ന ആശയമാണ്. ഈ കാര്യങ്ങളോടെല്ലാം ചേര്‍ന്ന് പോകുന്നത് ഇപ്പോള്‍ ഇടത് പക്ഷമാണ്. അപ്പോള്‍ ആശയപരമായി പിന്തുണയ്ക്കാന്‍ കഴിയുന്ന ഏക പ്രസ്ഥാനം ഇടത് പക്ഷമാണ്. ഇന്നലെ ട്വന്റി 20യ്ക്ക് വോട്ട് ചെയ്തവര്‍ ഇന്ന് ഇടതുപക്ഷത്തിന് വോട്ട് ചെയ്യും എന്ന് തന്നെയാണ് കരുതുന്നത്.ആംആദ്മി ട്വന്റി-ട്വന്റി സഖ്യത്തിന്റേത് ഇടത് അനുകൂല നിലപാട്; എം സ്വരാജ്

തൃക്കാക്കരയില്‍ മന്ത്രിമാര്‍ ജാതി പറഞ്ഞ് വോട്ട് വോട്ടു ചോദിക്കുന്നെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണത്തിനും എം സ്വരാജ് മറുപടി നല്‍കി. ശുദ്ധ അസംബന്ധമാണ് സതീശന്‍ പറയുന്നത്. പരാജയപ്പെടും എന്ന ഭയം വന്നപ്പോഴുള്ള വിലാപമാണ് ആരോപണത്തിന് പിന്നിലെന്ന് സിപിഐഎം നേതാവ് പറഞ്ഞു. മന്ത്രിമാരുടെ ഗൃഹസന്ദര്‍ശന പരിപാടിയില്‍ വിഡി സതീശനെ സ്വാഗതം ചെയ്യുന്നെന്നും അദ്ദേഹം വന്ന് ഞങ്ങളുടെ പ്രചാരണ രീതി കാണട്ടെയെന്നും എം സ്വരാജ് പറഞ്ഞു.

Story HIGHLIGHT: m swaraj about twenty-20 alliance

Next Story