1.18 കോടിയുടെ വായ്പ തിരിച്ചടവ് മുടങ്ങി, പിവി അന്‍വറിന് ജപ്തി നോട്ടീസ്
12 Feb 2022 4:34 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വറിന് ജപ്തി നോട്ടീസ്. 1.18 കോടിയുടെ വായ്പ തിരിച്ചടവ് മുടങ്ങിയതിനാണ് നോട്ടീസ്. ആക്സിസ് ബാങ്കാണ് നടപടിയുമായി മുന്നോട്ട് പോവുന്നത്. ജപ്തി നടപടിയെ കുറിച്ച് ബാങ്ക് പത്രപരസ്യം നല്കി.
31-08-2021 വരെയുള്ള വായ്പ കുടിശ്ശിക തുക 1,18,48,366.09 രൂപയും 31.12.2020 മുതലുള്ള പലിശയും മറ്റ് ചെലവുകളും ഈടാക്കുന്നത് ബന്ധപ്പെട്ടാണ് നീക്കം. ഇതിനായി 140 സെന്റ് സ്ഥലവും, വസ്തുവകകളും ജപ്തി ചെയ്യുന്ന നടപടികളുമായാണ് ബാങ്ക് മുന്നോട്ട് പോവുന്നത്. സര്‍ഫാസി നിയമപ്രകാരമാണ് നടപടി.
- TAGS:
- LOAN
- axis Bank
- PV Anvar MLA
Next Story