റെക്കോർഡ് മറികടന്ന് വിഷുക്കാല മദ്യ വിൽപ്പന
2020ലെ വിഷുക്കാലത്ത് നടന്ന 9.82 കോടിയുടെ വിൽപനയാണ് ഇതിനുമുമ്പ് നടന്ന ഉയർന്ന കച്ചവടം
17 April 2022 6:15 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കോഴിക്കോട്: സംസ്ഥാനത്തെ വിഷുക്കാല മദ്യ വിൽപ്പനയിൽ ഏറ്റവും ഉയർന്ന റെക്കോർഡ് ഇത്തവണ. വിഷുത്തലേന്ന് കൺസ്യൂമർഫെഡിന്റെ വിൽപന ശാലയിലൂടെ സംസ്ഥാനത്ത് വിറ്റഴിച്ചത് 14.01 കോടി രൂപയുടെ മദ്യമാണ്.
കൊവിഡ് മൂലം കഴിഞ്ഞ രണ്ട് വിഷുക്കാലത്തും മദ്യ വിൽപ്പന റകാര്യമായി നടന്നിരുന്നില്ല. 2020ലെ വിഷുക്കാലത്ത് നടന്ന 9.82 കോടിയുടെ വിൽപനയാണ് ഇതിനുമുമ്പ് നടന്ന ഉയർന്ന കച്ചവടം. ഈ റെക്കോർഡിനെ മറികടന്നുകൊണ്ടാണ് ഇത്തവണത്തെ വിൽപ്പന.
ഏറ്റവും കൂടുതൽ കച്ചവടം നടന്നത് കൊയിലാണ്ടിയിലെ വില്പനശാലയിലാണ്. 80.3 ലക്ഷത്തിന്റെ വിദേശ മദ്യമാണ് ഇവിടെ നിന്നും വിറ്റഴിച്ചത്. രണ്ടാം സ്ഥാനത്ത് കോഴിക്കോട് -78. 84 ലക്ഷം, മൂന്നാം സ്ഥാനം കൊടുങ്ങല്ലൂർ 74.61 ലക്ഷം. കുന്ദംകുളം 68.65 ലക്ഷം, മട്ടന്നൂർ 60.85 ലക്ഷത്തിന്റെയും മദ്യം വിറ്റു.
Story highlights: Liquor worth Rupees 14 crore was sold in the state on Vishu
- TAGS:
- liquor sale
- Vishu
- Kerala