കുടിവെളളം മുട്ടി; വയനാട്ടിലെ കിണറ്റിൽ കണ്ടത് പുള്ളി പുലിയെ
7 Oct 2022 4:25 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

വയനാട്: തവിഞ്ഞാൽ പഞ്ചായത്തിലെ പുതിയിടത്ത് പുള്ളി പുലി കിണറ്റിൽ വീണു. മുത്തേടത്ത് ജോസിൻ്റെ വീട്ടുമുറ്റത്തെ കിണറ്റിലാണ് പുലി അകപ്പെട്ടത്. രാവിലെ ആറ് മണിയോടെയാണ് പുലി അകപ്പെട്ട വിവരം വീട്ടുകാർ അറിയുന്നത്.
കിണറ്റിൽ നിന്നും ടാങ്കിലേക്ക് വെളളം കയറാതിരുന്നതിനെ തുടർന്ന് നോക്കാൻ എത്തിയപ്പോഴാണ് പുലി കിണറ്റിൽ അകപ്പെട്ടത് കാണുന്നത്. വനപാലകരെത്തി പുലിയെ രക്ഷിക്കാനുള്ള നടപടി തുടങ്ങി.
STORY HIGHLIGHTS: Leopard fell into a well in Wayanad
Next Story