Top

'പ്രതിപക്ഷ നേതാവ് ഗൂഢാലോചനയുടെ ഭാ​ഗം'; മുഖ്യമന്ത്രിയുടെ സുരക്ഷ അനിവാര്യമെന്ന് എ എ റഹീം

ജനങ്ങൾ മുഖ്യമന്ത്രിയുടെ സുരക്ഷ ആ​ഗ്രഹിക്കുന്നെന്ന് എ എ റഹീം

11 Jun 2022 11:17 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പ്രതിപക്ഷ നേതാവ് ഗൂഢാലോചനയുടെ ഭാ​ഗം; മുഖ്യമന്ത്രിയുടെ സുരക്ഷ അനിവാര്യമെന്ന് എ എ റഹീം
X

മുഖ്യമന്ത്രിയുടെ സുരക്ഷ അനിവാര്യമായ കാര്യമെന്ന് ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് എ എ റഹീം എംപി. ജനങ്ങൾ അദ്ദേഹത്തി​ന്റെ സുരക്ഷ ആ​ഗ്രഹിക്കുന്നെന്നും എ എ റഹീം പറഞ്ഞു. ഡൽഹിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ​ഗൂഢാലോചനയുടെ ഭാ​ഗമാണെന്നും ഗോഡ്സെയെ ആരാധിക്കുന്നവരുമായി വി ഡി സതീശന് ബന്ധമുണ്ടെന്നും എ എ റഹീം ആരോപിച്ചു. തീവ്ര ഹിന്ദുത്വ വാദികള്‍ ഉയര്‍ത്തുന്ന വാദങ്ങള്‍ കോണ്‍ഗ്രസ് അതുപോലെ ഏറ്റെടുക്കുന്നു. എച്ച് ആർ ഡി എസ്സി​ന്റെ പ്രവർത്തനങ്ങൾ അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സ്ഥാപനത്തി​ന്റെ വക്താവിനെ പോലെ പ്രവർത്തിക്കുന്നയാൾ എൻഐഎ കേസിലെ പ്രതിയാണെന്നും റഹീം ​ചൂണ്ടിക്കാട്ടി.

അതേ സമയം അക്രമവും അരാജകത്വവുമായി ആരും തെരുവിൽ ഇറങ്ങരുതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. ഷാജ് കിരണിന്റെ ഇടപെടലുകളെ കുറിച്ച് അന്വേഷണം നടത്തേണ്ടത് സർക്കാരാണ്. വിജിലൻസ് മേധാവിയുടെ ചില നടപടികൾക്കെതിരെ ആക്ഷേപമുണ്ടായത് കൊണ്ടാണ് സ്ഥാനത്ത് നിന്ന് മാറ്റിയതെന്നും കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കി.

Story Highlights : 'Leader of the Opposition is part of the conspiracy'; AA Rahim says CM's security is essential

Next Story