ഉപതെരഞ്ഞെടുപ്പില്‍ ഇടതുതരംഗം; 16 സീറ്റുകളില്‍ വിജയം, യുഡിഎഫിന് 11, ബിജെപിക്ക് 1
പ്രതീകൂല രാഷ്ട്രീയ കാലാവസ്ഥയിലും മികച്ച വിജയം നേടാനായത് എല്‍ഡിഎഫ് കേന്ദ്രങ്ങള്‍ക്ക് ആശ്വാസമായി.
8 Dec 2021 12:29 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

സംസ്ഥാനത്തെ 32 തദ്ദേശഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് മുന്നേറ്റം. എല്‍ഡിഎഫ് 16 വാര്‍ഡുകളിലും യുഡിഎഫ് 11 വാര്‍ഡുകളിലും വിജയിച്ചു. ഒരു സീറ്റില്‍ ബിജെപിയും നാല് സീറ്റുകളില്‍ സ്വതന്ത്രന്മാരും വിജയിച്ചു.
തദ്ദേശസ്ഥാപന പ്രതിനിധികള്‍ എംഎല്‍എ ആയതോടെ ഉപതെരഞ്ഞെടുപ്പ് നടന്ന അഞ്ചിടത്തും എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ വിജയിച്ചു. മൂന്ന് ജില്ലാ പഞ്ചായത്ത് ഡിവിഷനിലും മറ്റ് രണ്ടിടങ്ങളിലുമാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന കാനത്തില്‍ ജമീല രാജിവെച്ച ഒഴിവിലാണ് കോഴിക്കോട് നന്മണ്ട ഡിവിഷനിലെ ഉപതെരഞ്ഞെടുപ്പ്. 6766 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ റസിയ തോട്ടായി വിജയിച്ചു. ആലപ്പുഴ ജില്ലാ പഞ്ചായത്ത് അരൂര്‍ ഡിവിഷനില്‍ സിപിഐഎമ്മിലെ അനന്തു രമേശന് 10063 വോട്ടുകള്‍ നേടി. ഒറ്റപ്പാലം എംഎല്‍എ കെ പ്രേംകുമാര്‍ ഒഴിഞ്ഞ പാലക്കാട് ജില്ലാ പഞ്ചായത്ത് ശ്രീകൃഷ്ണപുരം ഡിവിഷനില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ ശ്രീധരന് 9270 വോട്ടിന്റെ ഭൂരിപക്ഷം നേടി. ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്ത് ഇടയ്ക്കോട് ഡിവിഷനില്‍ സിപിഐഎമ്മിലെ ആര് പി നന്ദുരാജാണ് ജയിച്ചത്. മുന്‍ അംഗം ഒ എസ് അംബിക ആറ്റിങ്ങല്‍ എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. കൂടരഞ്ഞി ഗ്രാമ പഞ്ചായത്തിലെ കൂമ്പാറ വാര്‍ഡില്‍ കഴിഞ്ഞ തവണത്തെ ഭൂരിപക്ഷത്തിന് തൊട്ടടുത്ത് എത്താനായില്ലെങ്കിലും 7 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ആദര്‍ശ് ജോസഫ് വാര്‍ഡ് നിലനിര്‍ത്തി. കഴിഞ്ഞ തവണ ലിന്റോ ജോസഫിന് 212 വോട്ടുകളുടെ ഭൂരിപക്ഷം ലഭിച്ചിരുന്നു.
പ്രതീകൂല രാഷ്ട്രീയ കാലാവസ്ഥയിലും മികച്ച വിജയം നേടാനായത് എല്‍ഡിഎഫ് കേന്ദ്രങ്ങള്‍ക്ക് ആശ്വാസമായി.