Top

'ദിലീപ് ഫാന്‍സിനെ മാത്രമല്ല, സാധാരണക്കാരേയും ജുഡീഷ്യറിയേയും തെറ്റിദ്ധരിപ്പിക്കാന്‍'; ടി ബി മിനി

16 July 2022 6:00 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ദിലീപ് ഫാന്‍സിനെ മാത്രമല്ല, സാധാരണക്കാരേയും ജുഡീഷ്യറിയേയും തെറ്റിദ്ധരിപ്പിക്കാന്‍; ടി ബി മിനി
X

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വ്യാജ വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയത് ദിലീപ് ഫാന്‍സിനെ മാത്രമല്ല, സാധാരണക്കാരേയും ജുഡീഷ്യറിയേയും തെറ്റിദ്ധരിപ്പിക്കാനാണെന്ന് അതിജീവിതയുടെ അഭിഭാഷക ടി ബി മിനി. ദിലീപിനെ പൂട്ടുക എന്ന് പേരിട്ടിരിക്കുന്ന ഗ്രൂപ്പിൽ അതിജീവിതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചവരുടെ പേരുകൾ മലയാളത്തിലാണ് സേവ് ചെയ്തിരിക്കുന്നത്. കേസ് തെറ്റാണെന്നും ദിലീപിനെ കുടുക്കുന്നതിനായി ഗൂഢാലോചന നടത്തിയാണ് കേസുണ്ടാക്കിയതെന്നും എല്ലാ ചർച്ചകളും ഈ ഗ്രൂപ്പിലെ ഗൂഢാലോചനയുടെ ഭാഗമായാണെന്നും വരുത്തി തീർക്കാൻ വേണ്ടിയാണ് ശ്രമിച്ചതെന്ന് ടി ബി മിനി റിപ്പോർട്ടർ ടിവിയോട് പറഞ്ഞു.

"ഞാൻ ആ ഗ്രൂപ്പിലില്ല. പൊലീസ് എന്നെ വിളിച്ചിരുന്നു. ദിലീപിനെ പൂട്ടുക എന്നത് ലക്ഷ്യമല്ല. എൻറെ പേരാണ് ഫീഡ് ചെയ്തിരിക്കുന്നത്. എൻറെ പേരിൽ സേവ് ചെയ്തിരിക്കുന്നത് മറ്റാരുടെയോ നമ്പറാണ്. ശരിയായ ഗ്രൂപ്പ് കണ്ടെടുത്ത് പൊലീസ് അന്വേഷണം നടത്തണം. കേസ് രജിസ്റ്റർ ചെയ്യാനുള്ള സ്റ്റേറ്റ് മെൻറ് എടുത്തിട്ടുണ്ട്. 2017ലാണ് ഗ്രൂപ്പ് ഉണ്ടാക്കിയിരിക്കുന്നത്. ഇപ്പോഴാണ് ക്രൈംബ്രാഞ്ചിന് വിവരം കിട്ടിയത്. എല്ലാവരെയും തെറ്റ് ധരിപ്പാക്കാനാണ് ഇത് ഉണ്ടാക്കിയിരിക്കുന്നത്. ഗ്രൂപ്പിൽ പറയുന്ന ആളുകളുമായി എനിക്ക് അടുത്ത ബന്ധം ഇല്ല. കേസ് തെറ്റാണെന്നും ദിലീപിനെ കുടുക്കുന്നതിനായി ഗൂഢാലോചന നടത്തിയാണ് കേസുണ്ടാക്കിയതെന്നും എല്ലാ ചർച്ചകളും ഈ ഗൂഢാലോചനയുടെ ഭാഗമായാണെന്നും വരുത്തിതീർക്കാനും വേണ്ടിയാണ് ശ്രമിച്ചത്."

"ഡെയ്ലി ഒരു ബന്ധമില്ലാത്ത ആളുകൾ തമ്മിലുള്ള ഒരു ഗ്രൂപ്പുണ്ടാക്കി നമ്മൾ ഒരു കോൺസ്പ്രസി നടത്തുന്നു എന്ന് വരുത്തി തീർക്കാൻ വേണ്ടിയാണ് ശ്രമിക്കുന്നത്.ദിലീപ് ഫാൻസ് മാത്രമല്ല, ഒരു വിഷയം ഉണ്ടായാൽ ശരിയല്ല എന്ന് പറയുന്ന ആളുകളെയും അന്വേഷണ ഉദ്യോഗസ്ഥരെയും ജുഡീഷ്യറിയേയും സ്വാധീക്കാനായിരുന്നു ലക്ഷ്യം. ഇതിന് പിന്നിലാരായിരുന്നു എന്ന് കണ്ടെത്തണം. അവര് പറയുന്ന കാര്യങ്ങൾക്ക് ഞാൻ തമ്പ്സ് നൽകുന്നതായാണ് കാണുന്നത്." ടി ബി മിനി പറഞ്ഞു.

മാധ്യമ പ്രവര്‍ത്തകര്‍, ചലച്ചിത്ര പ്രവര്‍ത്തകര്‍ എന്നിവരുടെ ഉള്‍പ്പെടുത്തിയാണ് വ്യാജ മെസേജുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഇവയുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ ദിലീപ് ആരാധകര്‍ക്കിടയില്‍ പ്രചരിപ്പിക്കാനാണ് നിര്‍മ്മിച്ചതെന്നാണ് സൂചന. വിഷയത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നുണ്ട്. ആഷിഖ് അബു, ബൈജു കൊട്ടാരക്കര, നികേഷ്, സന്ധ്യ ഐപിഎസ്, ലിബര്‍ട്ടി ബഷീര്‍, മഞ്ചു വാര്യര്‍, പ്രമോദ് രാമന്‍, വേണു, ടി ബി മിനി, സ്മൃതി എന്നിവരുടെ പേരിലാണ് വാട്സ്ആപ്പ് ചാറ്റുകള്‍ ഉണ്ടാക്കിയത്.

ഷോണ്‍ ജോര്‍ജ് എന്നയാളുടെ ഫോണില്‍ നിന്നും വധ ഗൂഢാലോചന കേസിലെ രണ്ടാം പ്രതി അനൂപിന്റെ ഫോണിലേക്ക് വന്നതാണ് സ്‌ക്രീന്‍ ഷോട്ടുകള്‍. 'ദിലീപിനെ പൂട്ടണം' എന്നു പേരിട്ടിരിക്കുന്ന ഗ്രൂപ്പ് നിര്‍മ്മിച്ചത് ആരാണെന്ന് വ്യക്തമല്ല. എന്നാല്‍ പിആര്‍ ടീം 2017ലാണ് ഗ്രൂപ്പ് നിര്‍മ്മിച്ചതെന്ന് സൂചനയുണ്ട്. നേരത്തെ വാട്‌സാപ്പ് ഗ്രൂപ്പിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ ദിലീപിന്റെ സഹോദരന്‍ അനൂപിന്റെ ഫോണില്‍ നിന്ന് ലഭിച്ചതാണെന്ന് ആലപ്പി അഷ്‌റഫ് വെളിപ്പെടുത്തിയിരുന്നു. ക്രൈംബ്രാഞ്ച് ഇക്കാര്യം അദ്ദേഹത്തോട് സ്ഥിരീകരിച്ചെന്നും വ്യക്തമാക്കിയിരുന്നു. പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്നതിനായി പേരുകള്‍ മനപൂര്‍വ്വം മലയാളത്തിലാണ് സേവ് ചെയ്തിരിക്കുന്നത്.

STORY HIGHLIGHT: Fake what's app group to defame actress attack case victim's supporters

Next Story