'പിണറായി വിജയന്റെ എല്ലാ നടപടികളോടും താല്പര്യമില്ല'; മാധ്യമങ്ങള്‍ക്ക് അമിതാവേശമെന്ന് കെ വി തോമസ്
വികസന പ്രവര്‍ത്തനങ്ങളോട് ചേര്‍ന്ന് പ്രവര്‍ത്തിക്കാനാണ് എന്നും ശ്രമിച്ചത്, എന്നാല്‍ തനിക്കെതിരെ മാധ്യമങ്ങളും അമിതാവേശം കാണിക്കുകയാണെന്ന് കെ വി തോമസ്
6 Jun 2022 2:07 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കൊച്ചി: താന്‍ ജവഹര്‍ലാല്‍ നെഹ്റുവിന്റെ ആശയങ്ങളോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ആളാണെന്ന് മുന്‍ കേന്ദ്രമന്ത്രി കെ വി തോമസ്. വികസന പ്രവര്‍ത്തനങ്ങളോട് ചേര്‍ന്ന് പ്രവര്‍ത്തിക്കാനാണ് എന്നും ശ്രമിച്ചത്, എന്നാല്‍ തനിക്കെതിരെ മാധ്യമങ്ങളും അമിതാവേശം കാണിക്കുകയാണെന്ന് കെ വി തോമസ് പറഞ്ഞു. പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി കെ ജെ മാക്സി എംഎല്‍എയുടെ ഓഫീസില്‍ നടന്ന വൃക്ഷതൈ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു കെ വി തോമസിന്റെ പ്രതികരണം.
മുഖ്യമന്ത്രി പിണറായി വിജയന്റെ എല്ലാ നടപടികളോടും താല്പര്യമില്ല. എന്നാല്‍ നാടിന്റെ വികസന കാര്യത്തില്‍ അദ്ദേഹത്തിന്റെ കാഴ്ച്ചപ്പാട് സ്വാഗതാര്‍ഹമാണെന്നും കെ വി തോമസ് ആവര്‍ത്തിച്ചു. സിപിഐഎം കൊച്ചി ഏരിയാ സെക്രട്ടറിയായിരുന്നു പരിപാടിയുടെ അധ്യക്ഷന്‍.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ഇടത് സ്ഥാനാര്‍ത്ഥി ജോ ജോസഫിന്റെ പ്രചാരണത്തില്‍ കെവി തോമസ് പങ്കെടുത്തിരുന്നു. താന്‍ വികസനത്തിനൊപ്പമാമെന്ന പ്രഖ്യാപനത്തിനൊപ്പമായിരുന്നു കെ വി തോമസ് പ്രചാരണത്തിന്റെ ഭാഗമായത്.