Top

ആരോഗ്യ വകുപ്പിന്റെ വീഴ്ച വാര്‍ത്തയായി; കലക്ടറുടെ വാര്‍ത്താ സമ്മേളനം നല്‍കരുതെന്ന് നിര്‍ദ്ദേശം

രോഗിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സ്വകാര്യ ആശുപത്രി നല്‍കിയില്ലെന്ന് ഡിഎംഒ പറഞ്ഞിരുന്നു

15 July 2022 11:36 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ആരോഗ്യ വകുപ്പിന്റെ വീഴ്ച വാര്‍ത്തയായി; കലക്ടറുടെ വാര്‍ത്താ സമ്മേളനം നല്‍കരുതെന്ന് നിര്‍ദ്ദേശം
X

കൊല്ലം: മങ്കി പോക്‌സുമായി ബന്ധപ്പെട്ട കളക്ടര്‍ അഫ്‌സാന പര്‍വീണ്‍ നടത്തിയ വാര്‍ത്താ സമ്മേളനം മാധ്യമങ്ങള്‍ നല്‍കരുതെന്ന് നിര്‍ദ്ദേശം. കൊല്ലം പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസ് വഴിയാണ് കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. മങ്കി പോക്‌സില്‍ ആരോഗ്യ വകുപ്പിന് വീഴ്ചയുണ്ടായെന്ന് ആരോപണം ഉയര്‍ന്നതോടെയാണ് കളക്ടര്‍ നിര്‍ദ്ദേശം നല്‍കിയത്.

നേരത്തെ, മങ്കി പോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ വിശദീകരണം നല്‍കാനും ജാഗ്രതാ മുന്നറിയിപ്പ് നല്‍കാനും ജില്ലാ കലക്ടര്‍ വാര്‍ത്താ സമ്മേളനം നടത്തിയിരുന്നു. മങ്കി പോക്‌സ് സ്ഥിരീകരിച്ച വ്യക്തിക്ക് 35 പേരുമായി സമ്പര്‍ക്കമുണ്ടെന്നും ഇയാള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണെന്നും കളക്ടര്‍ അറിയിച്ചിരുന്നു. ജൂലൈ 12ന് കൊല്ലത്ത് എത്തിയ രോഗി എന്‍ എസ് ഹോസ്പിറ്റലില്‍ നിന്നും തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് യാത്ര ചെയ്ത ടാക്‌സി ഡ്രൈവറെ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും കളക്ടര്‍ അറിയിച്ചിരുന്നു.

കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച റൂട്ട് മാപ്പില്‍ രോഗി പാരിപ്പള്ളി മെഡിക്കല്‍ കോളേജിലാണ് ഉള്ളത് എന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാല്‍, രോഗി പോയത് പാരിപ്പള്ളി മെഡിക്കല്‍ കോളേജിലേക്കല്ലെന്നും തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്കുമാണെന്നാണ് കളക്ടര്‍ അറിയിച്ചത്. രോഗിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ രോഗി ആദ്യം ചികിത്സ തേടിയ സ്വകാര്യ ആശുപത്രി നല്‍കിയില്ലെന്ന് കളക്ടര്‍ക്കൊപ്പം വാര്‍ത്താ സമ്മേളനത്തില്‍ ഉണ്ടായിരുന്ന ഡിഎംഒ പറഞ്ഞിരുന്നു.

STORY HIGHLIGHTS: Kollam PRD warns media not to publish Press Meet of Collector as her statement becomes controversy

Next Story