Top

'എ കെ ബാലന്റേത് അദ്ദേഹം പ്രതിനിധീകരിക്കുന്ന സംഘടനയുടെ അഭിപ്രായം'; എയ്ഡഡ് സ്‌കൂള്‍ നിയമനം മുന്നണിയില്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍

27 May 2022 7:18 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

എ കെ ബാലന്റേത് അദ്ദേഹം പ്രതിനിധീകരിക്കുന്ന സംഘടനയുടെ അഭിപ്രായം; എയ്ഡഡ് സ്‌കൂള്‍ നിയമനം മുന്നണിയില്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍
X

തിരുവനന്തപുരം: എയ്ഡഡ് സകൂള്‍ നിയമനങ്ങള്‍ പിഎസ്‌സിക്ക് വിടുന്നതിനെ സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇത് സംബന്ധിച്ച് സര്‍ക്കാരോ മുന്നണിയോ ചര്‍ച്ച ചെയ്തിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.

എയ്ഡഡ് സ്‌കൂള്‍ നിയമനങ്ങള്‍ പിഎസ്‌സിക്ക് വിടണമെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം എ കെ ബാലന്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ എ കെ ബാലന്റെ അഭിപ്രായം അദ്ദേഹം പ്രതിനിധീകരിക്കുന്ന മറ്റൊരു സംഘടനയുടേതാണെന്നും വിവിധ ഘട്ടങ്ങളില്‍ ഈ അഭിപ്രായം മുന്നോട്ട് വച്ചിട്ടുണ്ടെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

എയ്ഡഡ് സ്ഥാപനങ്ങളില്‍ ലക്ഷങ്ങള്‍ കോഴ വാങ്ങിയാണ് നിയമനങ്ങള്‍ നടത്തുന്നത്. പിഎസ്‌സിക്ക് വിട്ടാല്‍ പിന്നോക്ക വിഭാഗത്തിന് തൊഴിലവസരങ്ങള്‍ ലഭിക്കുമെന്ന് എ കെ ബാലന്‍ പറഞ്ഞിരുന്നു.

അതേസമയം, മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാമിന്റെ ആരോപണത്തെ കോടിയേരി ബാലകൃഷ്ണന്‍ വിമര്‍ശിച്ചു. സിപിഐഎം മതനിരപേക്ഷതയ്ക്കാണ് പ്രാധാന്യം നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. മത സാമുദായിക സംഘടനകളില്‍ അനൈക്യമുണ്ടാക്കി ജനങ്ങളെ ഭിന്നിപ്പാക്കാനാണ് സിപിഐഎം ശ്രമിക്കുന്നത്. വോട്ടിനുവേണ്ടി രാഷ്ട്രീയ സാമുദായിക ഐക്യം തകര്‍ക്കുന്നതാണ് സിപിഐഎമ്മിന്റെ നിലപാടെന്നാണ് പിഎംഎ സലാം പറഞ്ഞത്.

STORY HIGHLIGHTS: CPI (M) state secretary Kodiyeri Balakrishnan has said that the government has not decided to leave the aided school appointments to PSC.

Next Story