സന്ദീപ് കൊലക്കേസ്; കൃത്യം നടത്തുന്നതിന് മുമ്പ് പ്രതികള്‍ മറ്റൊരു യുവാവിനെ തട്ടിക്കൊണ്ട് പോയി കെട്ടിയിട്ടു
കരുവാറ്റ ചാമപ്പറമ്പില്‍ വടക്കതില്‍ അരുണിനെ (25)യാണ് സന്ദീപിനെയാണ് അക്രമി സംഘം തട്ടിക്കൊണ്ട് പോയി ലോഡ്ജില്‍ കട്ടിലില്‍ കെട്ടിയിട്ടത്.
6 Dec 2021 2:28 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

തിരുവല്ലയില്‍ സിപിഐഎം നേതാവ് പി.ബി.സന്ദീപ് കുമാറിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ സ്ഥിരം കുറ്റവാളികളെന്ന് തെളിയിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പെരിങ്ങര ലോക്കല്‍ സെക്രട്ടറി സന്ദീപിനെ ആക്രമിച്ച് വക വരുത്തുന്നതിന് തൊട്ടുമുന്‍പ് കരുവാറ്റയില്‍ നിന്നും മറ്റൊരു യുവാവിനെ പ്രതികള്‍ തട്ടിക്കൊണ്ട് പോയി കെട്ടിയിട്ടിരുന്നു എന്ന് കണ്ടെത്തല്‍. സന്ദീപിന്റെ കൊലപാതകത്തിനു ശേഷം പ്രതികളെ ഒളിവില്‍ കഴിയാന്‍ സഹായിച്ചതും രതീഷിന് വേണ്ടിയായിരുന്നു ഇടപെടല്‍ എന്നാണ് റിപ്പോര്‍ട്ട്.
കഴിഞ്ഞ ബുധനാഴ്ച രാത്രിയിരുന്നു സംഭവം. കരുവാറ്റ ചാമപ്പറമ്പില്‍ വടക്കതില്‍ അരുണിനെ (25)യാണ് സന്ദീപിനെയാണ് അക്രമി സംഘം തട്ടിക്കൊണ്ട് പോയി ലോഡ്ജില്‍ കട്ടിലില്‍ കെട്ടിയിട്ടത്. സന്ദീപ് വധക്കേസിലെ മറ്റൊരു പ്രതിയായ മുഹമ്മദ് ഫൈസലിനെ അന്വേഷിച്ച് കുറ്റപ്പുഴയിലെ ലോഡ്ജിലെത്തിയ പൊലീസ് സംഘമാണ് അരുണിനെ കണ്ടെത്തിയത്. ദേഹമാസകലം മര്‍ദനമേറ്റിരുന്ന അരുണിനെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി.
സന്ദീപ് വധക്കേസ് പ്രതികളായ ജിഷ്ണു രഘു (23), പ്രമോദ് (23), നന്ദു അജി (24) എന്നിവരായിരുന്നു തട്ടിക്കൊണ്ടു പോവലിന് പിന്നില്‍. അരുണിനെ തിരുവല്ല കുറ്റപ്പുഴയിലെ ലോഡ്ജിലെത്തിച്ചു. കട്ടിലിനടിയില്‍ കയ്യും കാലും കെട്ടിയിട്ട ശേഷം മുറി പൂട്ടി. അതിനു ശേഷമാണ് സംഘം സന്ദീപിനെ കൊലപ്പെടുത്താന്‍ പോയത് എന്നാണ് റിപ്പോര്‍ട്ട്. ആക്രമിക്കപ്പെട്ട അരുണും രതീഷും തമ്മിലുള്ള തര്‍ക്കത്തിന്റെ ഫലമായിരുന്നു തട്ടിക്കൊണ്ട് പോവല്‍.
രണ്ട് മാസം മുന്‍പ് അരുണിന്റെ നേതൃത്വത്തില്‍ രതീഷിന്റെ സ്‌കൂട്ടര്‍ കത്തിച്ച സംഭവത്തിന്റെ പ്രതികരമായിരുന്നു തട്ടിക്കൊണ്ട് പോവല്‍. രതീഷിന്റെ സ്‌കൂട്ടര്‍ നശിപ്പിച്ചത് പകരം അരുണിന്റെ ബൈക്ക് രതീഷിനു നല്‍കുകയോ വില നല്‍കുകയോ വേണമെന്ന് ആവശ്യപ്പെട്ടാണ് തട്ടിക്കൊണ്ടു പോയത്. സന്ദീപ് വധക്കേസിലെ 2 പ്രതികള്‍ അരുണിന്റെ ബൈക്കിലാണു സഞ്ചരിച്ചതെന്നും കണ്ടെത്തിയിരുന്നു.
- TAGS:
- Thiruvalla
- Sandeep murder