Top

'പുറകിലെ ഡോര്‍ തുറന്നു കൊടുത്തത് ഡ്രൈവിങ് സീറ്റിലിരുന്നയാള്‍'; നിമിഷ നേരം കൊണ്ട് തീ ആളിക്കത്തിയെന്ന് നാട്ടുകാര്‍

അവരുടെ നിലവിളി നിസഹായരായി കണ്ടുനില്‍ക്കാന്‍ മാത്രമേ കഴിഞ്ഞുള്ളൂ. ആര്‍ക്കും അടുക്കാനാകാത്ത വിധത്തിലാണ് തീ ആളിപ്പടര്‍ന്നതെന്നും നാട്ടുകാര്‍

2 Feb 2023 10:41 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പുറകിലെ ഡോര്‍ തുറന്നു കൊടുത്തത് ഡ്രൈവിങ് സീറ്റിലിരുന്നയാള്‍; നിമിഷ നേരം കൊണ്ട് തീ ആളിക്കത്തിയെന്ന് നാട്ടുകാര്‍
X

കണ്ണൂര്‍: പ്രസവ വേദനയെ തുടര്‍ന്ന് ആശുപത്രിയിലേക്ക് പോകും വഴിയാണ് കണ്ണൂരില്‍ കാറിന് തീപിടിച്ച് ദമ്പതികള്‍ വെന്തുമരിച്ചത്. നിമിഷ നേരം കൊണ്ടാണ് തീ ആളിപ്പടര്‍ന്നതെന്നും ഡോര്‍ തുറക്കാന്‍ ശ്രമിച്ചെങ്കിലും തീ ആളിപ്പടര്‍ന്നതിനാല്‍ അതിന് സാധിച്ചില്ലെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു.

കാറിന്റെ മുന്‍ഭാഗത്താണ് ആദ്യം തീ പടര്‍ന്നത്. മുന്നിലിരുന്ന ആള്‍ പിന്നിലെ ഡോര്‍ തുറന്ന് കൊടുത്തതോടെയാണ് പിന്‍ സീറ്റിലിരുന്നവര്‍ പുറത്തേക്കിറങ്ങിയതെന്നും നാട്ടുകാര്‍ പറയുന്നു. അവരുടെ നിലവിളി നിസഹായരായി കണ്ടുനില്‍ക്കാന്‍ മാത്രമേ കഴിഞ്ഞുള്ളൂ. ആര്‍ക്കും അടുക്കാനാകാത്ത വിധത്തിലാണ് തീ ആളിപ്പടര്‍ന്നതെന്നും നാട്ടുകാര്‍ പറഞ്ഞു.

ഇന്ന് രാവിലെയായിരുന്നു കണ്ണൂര്‍ ആശുപത്രിയിലേക്ക് യാത്ര തിരിച്ച കാറിന് യാത്രയ്ക്കിടെ തീപിടിച്ചത്. കുറ്റിയാട്ടൂര്‍ സ്വദേശിയായ പ്രജിത്തും ഭാര്യ റീഷയുമാണ് മരിച്ചത്. ഒരു കുട്ടിയടക്കം പിന്‍സീറ്റിലിരുന്ന നാലുപേരും രക്ഷപ്പെട്ടു. തീആളിപടര്‍ന്നതോടെ മുന്‍വശത്തെ ഡോര്‍ തുറക്കാന്‍ കഴിഞ്ഞിരുന്നില്ല. അപകടം നടന്നതിന് തൊട്ടുസമീപമാണ് ഫയര്‍ സ്റ്റേഷന്‍. ദക്‌സാക്ഷികളില്‍ ഒരാള്‍ ഫയര്‍ഫോഴ്‌സ് ഓഫീസിലേക്ക് ഓടിയെത്തിയാണ് അപകട വിവരം അറിയിച്ചത്. മിനിറ്റുകള്‍ക്കുള്ളില്‍ ഫയര്‍ ഫോഴ്‌സ് എത്തി തീഅണച്ചെങ്കിലും തീ ആളിപടര്‍ന്നതിനാല്‍ വാഹനത്തില്‍ നിന്ന് പുറത്തെടുക്കും മുമ്പ് പ്രജിത്തും റീഷയും മരിച്ചിരുന്നു.

Story Highlights: Kannur Car Fire Accident Two Died Including Pregnant Woman

Next Story