Top

വിമാനത്തിലെ പ്രതിഷേധം: പരിശോധിച്ച് നടപടിയെന്ന് സിന്ധ്യ; വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തില്‍ അന്വേഷിക്കുമെന്ന് ഇന്‍ഡിഗോ

ഹൈബി ഈഡന്‍ എംപിയുടെ ട്വീറ്റിനായിരുന്നു മറുപടി

16 Jun 2022 3:27 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വിമാനത്തിലെ പ്രതിഷേധം: പരിശോധിച്ച് നടപടിയെന്ന് സിന്ധ്യ; വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തില്‍ അന്വേഷിക്കുമെന്ന് ഇന്‍ഡിഗോ
X

കൊച്ചി: വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ച സംഭവം പരിശോധിച്ച് നടപടിയെടുക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ജോതിരാദിത്യ സിന്ധ്യ. ഹൈബി ഈഡന്‍ എംപിയുടെ ട്വീറ്റ് റീട്വീറ്റ് ചെയ്തായിരുന്നു മന്ത്രിയുടെ മറുപടി. വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തില്‍ ആഭ്യന്തര സമിതി അന്വേഷിക്കുമെന്ന് ഇന്‍ഡിഗോ എയര്‍ലൈന്‍സ് ട്വീറ്റിന് മറുപടി നല്‍കി.

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിക്കുന്നതും എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ ഇരുവരേയും പ്രതിരോധിക്കുന്ന ഹൈബി വീഡിയോ ട്വീറ്റ് ചെയ്തതിരുന്നു. ഇ പി ജയരാജന്‍ ഇരുവരേയും മോശമായി കൈകാര്യം ചെയ്തു ചൂണ്ടിക്കാണിച്ചായിരുന്നു ഹൈബിയുടെ പ്രതികരണം. സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറലും ഇന്‍ഡിഗോയും വ്യോമയാന മന്ത്രാലയവും എന്തുകൊണ്ട് കേസ് രജിസ്റ്റര്‍ ചെയ്യുന്നില്ല? പുതിയ ഇന്ത്യയില്‍ നീതി വിവേചനപരമാണോ എന്നും ഹൈബി ചോദിച്ചു.

ഇന്ന് വിഷയം ആഭ്യന്തര സമിതിക്ക് വിട്ടു എന്നായിരുന്നു ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ മറുപടി. സമിതിയില്‍ വിരമിച്ച ജഡ്ജിയും മറ്റൊരു വ്യോമയാന കമ്പനിയുടെ പ്രതിനിധിയും യാത്രക്കാരുടേയും ഉപഭോക്താക്കളുടേയും പ്രതിനിധിയുമാണ് സമിതിയിലുള്ളതെന്നും കമ്പനി അറിയിച്ചു. ആഭ്യന്തര സമിതി ചര്‍ച്ച ചെയ്യുമെന്നും നിലവിലുള്ള വ്യോമയാന നിയമങ്ങള്‍ പ്രകാരം നടപടിയുണ്ടാവുമെന്നും ഇന്‍ഡിഗോ വ്യക്തമാക്കി.

ഹൈബി ഈഡന്‍ എംപിയുടെ പ്രതികരണം:

വിമാനത്തില്‍ മുഖ്യമന്ത്രിക്ക് എതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധവുമായി ബന്ധപ്പെട്ട് നടത്തിയ ട്വിറ്റര്‍ പോസ്റ്റിന് കേന്ദ്ര വ്യോമയാന വകുപ്പ് മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെയും ഇന്‍ഡിഗോ വിമാന കമ്പനിയുടെയും മറുപടികള്‍ ഇതോടൊപ്പം ചേര്‍ക്കുന്നു.

വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച എല്‍ ഡി എഫ് കണ്‍വീനര്‍ ഇ. പി ജയരാജനെതിരെ ഇന്‍ഡിഗോയും ഡി ജി സി എ യും കേന്ദ്ര വ്യോമയാന മന്ത്രാലയവും വിഷയത്തില്‍ നടപടി സ്വീകരിച്ചിട്ടില്ലെന്ന് ട്വിറ്ററില്‍ സൂചിപ്പിച്ചിരുന്നു. ഇ. പി ജയരാജനെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു.

വിഷയം ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും ഉടന്‍ നടപടി സ്വീകരിക്കുമെന്നുമാണ് മന്ത്രി മറുപടി നല്‍കിയത്.വിഷയത്തില്‍ നടപടി സ്വീകരിക്കുന്നതിന് വേണ്ടി റിട്ടയെര്‍ഡ് ജഡ്ജി ഉള്‍പ്പെടുന്ന ഒരു ഇന്റെര്‍ണല്‍ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്നും ആ കമ്മിറ്റിയുടെ നിര്‍ദേശം അനുസരിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും ഇന്‍ഡിഗോ മറുപടി നല്‍കിയിട്ടുണ്ട്.

STORY HIGHLIGHTS: Jyotiraditya Scindia and IndiGo airlines replies to Hibi Eden's tweet on protest against Chief Minister in flight

Next Story