Top

വിസ്മയ കേസിൽ വിധി തി​ങ്കളാഴ്ച

കൊല്ലം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി കെ എൻ സുജിതാണ് വിധി പ്രഖ്യാപിക്കുക.

17 May 2022 8:40 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വിസ്മയ കേസിൽ വിധി തി​ങ്കളാഴ്ച
X

കൊല്ലം: ഏറെ വിവാദമായ വിസ്മയ കേസിൽ കോടതി തി​ങ്കളാഴ്ച വിധി പറയും. കൊല്ലം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി കെ എൻ സുജിതാണ് വിധി പ്രഖ്യാപിക്കുക.

ഐപിസി 304 ബി സ്ത്രീധന പീഡനം മൂലമുള്ള മരണം, 498 എ സ്ത്രീധന പീഡനം, 306 ആത്മഹത്യാപ്രേരണ, 323 പരിക്കേൽപ്പിക്കൽ, 506 ( 1 ) ഭീഷണിപ്പെടുത്തൽ എന്നീ വകുപ്പുകളാണ് കേസിലെ പ്രതിയും വിസ്മയയുടെ ഭർത്താവുമായ കിരൺ കുമാറിനെതിരെ ചുമത്തിയിട്ടുള്ളത്. ഇതിന് പുറമെ സ്ത്രീധന പീഡന നിരോധന നിയമത്തിലെ മൂന്ന്, നാല് വകുപ്പുകളും ചുമത്തിയിട്ടുണ്ട്.

2021 ജൂൺ 21 നാണ് വിസ്മയയെ കിരണിൻ്റെ ശാസ്താംകോട്ട ശാസതാംനടയിലെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പിതാവ് ത്രിവിക്രമൻ നായർ, സഹോദരൻ വിജിത്ത് എന്നിവരാണ് കേസിൽ മുഖ്യ സാക്ഷികൾ. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് മോഹൻരാജ് ഹാജരായി.

Story Highlights : Judgment of the Vismaya Case on Monday

Next Story