Top

ജനകീയ പ്രതിരോധ ജാഥക്ക് ഇന്ന് സമാപനം; സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും

ജാഥാ ക്യാപ്റ്റനും അംഗങ്ങള്‍ക്കും പുറമെ അഖിലേന്ത്യ സംസ്ഥാന നേതാക്കളും സമ്മേളനത്തില്‍ പങ്കെടുക്കും

18 March 2023 1:37 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ജനകീയ പ്രതിരോധ ജാഥക്ക് ഇന്ന് സമാപനം; സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും
X

തിരുവനന്തപുരം: സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയ്ക്ക് ഇന്ന് തലസ്ഥാനത്ത് സമാപനം. വൈകിട്ട് അഞ്ച് മണിക്ക് പുത്തരിക്കണ്ടം മൈതാനിയില്‍ നടക്കുന്ന സമാപന സമ്മേളനം സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും.

ജാഥാ ക്യാപ്റ്റനും അംഗങ്ങള്‍ക്കും പുറമെ അഖിലേന്ത്യ സംസ്ഥാന നേതാക്കളും സമ്മേളനത്തില്‍ പങ്കെടുക്കും. നേമം വട്ടിയൂര്‍ക്കാവ്, തിരുവനന്തപുരം, കഴക്കൂട്ടം നിയോജക മണ്ഡലങ്ങളിലെ പ്രവര്‍ത്തകരാണ് സമ്മേളനത്തില്‍ അണി ചേരുന്നതെന്ന് നേതാക്കള്‍ അറിയിച്ചു.

ഫെബ്രുവരി 20ന് കാസര്‍കോട് മഞ്ചേശ്വരം കുമ്പളയില്‍ നിന്നാണ് യാത്ര ആരംഭിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനന്‍ ഉദ്ഘാടനം ചെയ്ത ജാഥ 14 ജില്ലകളിലെ 135 കേന്ദ്രങ്ങളില്‍ നല്‍കിയ സ്വീകരണം ഏറ്റുവാങ്ങിയാണ് പുത്തരിക്കണ്ടം മൈതാനത്ത് സമാപിക്കുന്നത്. ഇതുവരെ 15 ലക്ഷം പേരുടെ പങ്കാളിത്തം ജാഥയിലുണ്ടായെന്ന് സിപിഐഎം നേതൃത്വം വ്യക്തമാക്കി.

STORY HIGHLIGHTS: Janakeeya Prathirodha Jadha ends today

Next Story