Top

'ഞാനൊരു തീവ്ര ഹിന്ദുവാണ്, തീവ്ര ഹിന്ദുത്വയിലാണ് വിശ്വാസം'; ആർഎസ്എസ് തീവ്രമല്ലെന്ന് കൃഷ്ണരാജ്

കെ പി യോഹന്നാൻ്റെ ജീവനക്കാരൻ എന്ന നിലയിലാണ് ഷാജ് കിരൺ സ്വപ്നയെ പരിചയപ്പെട്ടത്.

9 Jun 2022 10:41 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഞാനൊരു തീവ്ര ഹിന്ദുവാണ്, തീവ്ര ഹിന്ദുത്വയിലാണ് വിശ്വാസം; ആർഎസ്എസ് തീവ്രമല്ലെന്ന് കൃഷ്ണരാജ്
X

എറണാകുളം: താനൊരു തീവ്ര ഹിന്ദുവാണെന്നും ആർഎസ്എസ് എന്ന സംഘടന തീവ്രമല്ലെന്നും സ്വർണകളളക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ അഭിഭാഷകൻ കൃഷ്ണരാജ്. മുപ്പത് വര്‍ഷമായി അഭിഭാഷകനായി ജോലി ചെയ്യുന്ന താൻ ആരുടെ കേസും എടുക്കും. താനൊരു സ്വാഭിമാനമായി തീവ്ര ഹിന്ദുവാണ്. എനിക്ക് ആര്‍എസ്എസുമായി ബന്ധമില്ലെന്നും കൃഷ്ണരാജ് വ്യക്തമാക്കി. ആര്‍എസ്എസ് തീവ്രമല്ല, വിശ്വ ഹിന്ദു പരിശത്തും തീവ്രമല്ല. ഞാന്‍ തീവ്രമായി ഹിന്ദുത്വയില്‍ വിശ്വാസിക്കുന്ന ആളാണെന്നും കൃഷ്ണരാജ് മാധ്യമങ്ങളോട് പറഞ്ഞു.

കെ പി യോഹന്നാൻ്റെ ജീവനക്കാരൻ എന്ന നിലയിലാണ് ഷാജ് കിരൺ സ്വപ്നയെ പരിചയപ്പെട്ടത്. പിണറായി വിജയന്റേയും കോടിയേരി ബാലകൃഷ്ണന്റേയും വിദേശ നിക്ഷേപം കെ പി യോഹന്നാനാണ് കൈകാര്യം ചെയ്യുന്നത് എന്ന് ഷാജ് കിരൺ പറഞ്ഞതായും കൃഷ്ണരാജ് ആരോപിച്ചു. പിണറായി വിജയന്‍റെയും കോടിയേരി ബാലകൃഷ്ണന്‍റെയും ബിനാമി ഇടപാടുകളെക്കുറിച്ച് ഷാജ് കിരൺ പറയുന്ന ശബ്ദരേഖ തന്റെ പക്കലുണ്ട്. ആ ശബ്ദരേഖ ഇന്ന് പുറത്തുവിടുമെന്നും കൃഷ്ണരാജ് അറിയിച്ചു. ജാമ്യം ലഭിക്കാവുന്ന കേസിൽ പൊലീസിന്റെ വേട്ടയാടൽ ഒഴിവാക്കാനാണ് മുൻകൂർ ജാമ്യാപേക്ഷ നൽകിയതെന്നും കൃഷ്ണരാജ് കൂട്ടിച്ചേര്‍ത്തു.

അതേസമയം, മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ സ്വപ്നയുടെ ആരോപണത്തിന് പിന്നിൽ കൃഷ്ണരാജ് ആണെന്ന ആരോപണവുമയി ഷാജ് കിരണ്‍ രം​ഗത്ത് വന്നു. മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും പേര് പറയാന്‍ ആവശ്യപ്പെട്ടത് അഭിഭാഷകന്‍ കൃഷ്ണരാജ് ആണ്. മുഖ്യമന്ത്രിയുടെയും ഭാര്യയുടെയും മകളുടെയും പേര് പറയാന്‍ കൃഷ്ണരാജ് നിര്‍ബന്ധിക്കുകയായിരുന്നുവെന്ന് സ്വപ്‌ന തന്നോട് പറഞ്ഞിട്ടുണ്ട്. രഹസ്യമൊഴി നല്‍കിയ ശേഷം മാധ്യമങ്ങളെ കണ്ടതും കൃഷ്ണരാജിന്റെ നിര്‍ദേശപ്രകാരമാണെന്ന് സ്വപ്‌ന പറഞ്ഞതായി ഷാജ് കിരണ്‍ റിപ്പോര്‍ട്ടര്‍ ടിവി എഡിറ്റേഴ്സ് അവറില്‍ പറഞ്ഞു.

STORY HIGHLIGHTS: Iam a Extreme Hindu and RSS is not a Extreme Organization Krishna Raj Swapnas Lawyer


Next Story