Top

കേരളത്തില്‍ തിങ്കളാഴ്ച വരെ ശക്തമായ മഴ, 11 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

ഒക്ടോബര്‍ ഒന്നു മതല്‍ നവംബര്‍ 25 വരെയുള്ള ദിവസങ്ങളില്‍ സംസ്ഥാനത്ത് 110 ശതമാനം അധികം മഴ

26 Nov 2021 2:39 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കേരളത്തില്‍ തിങ്കളാഴ്ച വരെ ശക്തമായ മഴ, 11 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
X

കേരളത്തില്‍ വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. തിങ്കളാഴ്ച വരെ വ്യാപകമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി 11 ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് ഒഴികെയുള്ള ജില്ലകളില്‍ ഇന്ന് യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ശനിയാഴ്ച കാസര്‍കോട്, കണ്ണൂര്‍ ഒഴികെയുള്ള ജില്ലകളില്‍ യെലോ അലേര്‍ട്ടും നല്‍കിയിട്ടുണ്ട്.

വിവിധ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോടുകൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കി.മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ നിലനില്‍ക്കുന്ന ചക്രവാതച്ചുഴിയാണ് സംസ്ഥാനത്ത് വ്യാപകമാകുന്നതിന് കാരണമായത്. ഒക്ടോബര്‍ ഒന്നു മതല്‍ നവംബര്‍ 25 വരെയുള്ള ദിവസങ്ങളില്‍ സംസ്ഥാനത്ത് 110 ശതമാനം അധികം മഴയാണ് ലഭിച്ചതെന്നാണ് കണക്കുകള്‍. ഒക്ടോബര്‍ നവംബര്‍മാസങ്ങളില്‍ അസാധാരണമായ മഴയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

449 മില്ലീ മീറ്റര്‍ മഴകിട്ടേണ്ടിടത്താണ് സംസ്ഥാനത്ത് ഇക്കാലയളവില്‍ 941.5 മില്ലീമീറ്റര്‍ മഴ ലഭിച്ചത്. പത്തനംതിട്ട് ഏറ്റവും അധികം മഴ ലഭിച്ച ജില്ല. 541 മീല്ലീമീറ്റര്‍ മഴ കിട്ടേണ്ടിടത്താണ് 1539 മീല്ലീമീറ്റര്‍ മഴ ജില്ലയില്‍ ലഭിച്ചു. 185 ശതമാനം കൂടുതല്‍ മഴ കിട്ടിയെന്നാണ് കണക്കുകള്‍. 14 ജില്ലകളിലും വലിയതോതില്‍ മഴ കൂടിയതായാണ് കാലാവസ്ഥാ വകുപ്പിന്റെ കണക്കുകള്‍കാണിക്കുന്നത്.

അതേസമയം, ആന്‍ഡമാന് കടലില്‍ പുതിയ ന്യൂനമര്‍ദം തിങ്കളാഴ്ചയോടെ രൂപമെടുക്കും. ഈ ന്യൂന മര്‍ദ്ദം ശ്രീലങ്കയുടെയും തെക്കന്‍ തമിഴ്‌നാടിന്റെയും തീരത്തേക്ക് നിങ്ങുമെന്നാണ് കരുതുന്നതെന്നും മെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ന്യൂന മര്‍ദ്ദത്തിന് പുറമെ വടക്ക് കിഴക്കന്‍കാറ്റ് ശക്തമായതും മഴ കനക്കാന്‍ ഇടയാക്കും.

മഴ ശക്തമായതോടെ മുല്ലപ്പെരിയാറില്‍ ജലനിരപ്പും ഉയരുന്നു. നിലവിലെ ജലനിരപ്പ് 141.65 അടിയാണ്. ഇതോടെ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഒരു ഷട്ടര്‍ കുടി തമിഴ്‌നാട് ഉയര്‍ത്തി. അനുവധനീയമായ പരമാവതി സംഭരണ ശേഷി 142 അടിയാണ്. ഇടുക്കി അണക്കെട്ടിലേയും ജലനിരപ്പ് ഉയരുന്നു. നിലവിലെ ജലനിരപ്പ് 2400.58 അടിയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ തമിഴ്‌നാട് തേനിയിലും ശക്തമായ മഴയാണ് രേഖപ്പെടുത്തിയത്. മഴ മുന്നറിയിപ്പുള്ളതിനാല്‍ തേനി ജില്ലയിലെ സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. വൈഗ അണക്കെട്ടിലേക്കുള്ള നീരൊഴുക്കും ശക്തമാണ്. ഇതോടെ തുറന്നിരിക്കുന്ന 7 ഷട്ടറുകള്‍ ഇതുവരെ താഴ്ത്തിയിട്ടില്ല.

അതിശക്തമായ മഴയെത്തുടര്‍ന്ന് തിരുവനന്തപുരത്ത് പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കളക്ടര്‍ അവധി പ്രഖ്യാപിക്കുയും ചെയ്തു. മലയോര മേഖലയിലേക്കുള്ള യാത്ര നിരോധിച്ചതായും കളക്ടര്‍ അറിയിച്ചു. മലയോര മേഖലയിലേക്കുള്ള യാത്ര നിരോധിച്ചതായും കളക്ടര്‍ അറിയിച്ചു.

Next Story

Popular Stories