Top

'ആരുമില്ല ഞങ്ങള്‍ക്ക്, എങ്കിലും അവന്‍ അഭിമാനമാണ്'; വീരമൃത്യവരിച്ച വൈശാഖിന്റെ അമ്മ

ആക്രമണത്തില്‍ പകച്ചെങ്കിലും തിരിച്ചാക്രമിച്ചു. വൈശാഖ് ഉള്‍പ്പെടെയുള്ള സൈനികര്‍ ശക്തമായ തിരിച്ചാക്രമിച്ചതോടെ ഭീകരര്‍ പകച്ചു.

12 Oct 2021 7:38 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ആരുമില്ല ഞങ്ങള്‍ക്ക്, എങ്കിലും അവന്‍ അഭിമാനമാണ്; വീരമൃത്യവരിച്ച വൈശാഖിന്റെ അമ്മ
X

ജമ്മു കാശ്മീരില്‍ ഭീകരരുമായി ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട വൈശാഖിനെക്കുറിച്ച് കണ്ണുനിറയാതെ ആ അമ്മയ്ക്ക് സംസാരിക്കാന്‍ കഴിഞ്ഞിരുന്നില്ല. ആരുമില്ലാതായി ഞങ്ങള്‍ക്ക് എന്നായിരുന്നു കണ്ണുനിറഞ്ഞുകൊണ്ട് അമ്മ പറഞ്ഞു. രാജ്യത്തിന് വേണ്ടി വീരമൃത്യു വരിച്ച വൈശാഖ് അഭിമാനമാണെന്ന് അമ്മാവന്‍ പറയുന്നു. എല്ലാവര്‍ക്കും വേണ്ടപ്പെട്ടവനായിരുന്നു അവന്‍, ഞങ്ങളുടെ പ്രിയ്യപ്പെട്ടവന്‍. അഭിമാനമാണ്, ഞാന്‍ സല്യൂട്ട് ചെയ്യുന്നു അവനെ, ഇടറിയ ശബ്ദത്തില്‍ അമ്മാവന്‍ പറഞ്ഞു നിര്‍ത്തി.!

ആറ് മാസം മുന്‍പാണ് സ്വപ്‌ന ഭവനം വൈശാഖ് നിര്‍മ്മിക്കുന്നത്. അതിന് മുന്‍പ് വാടക വീട്ടിലായിരുന്നു താമസം. നാട്ടില്‍ സൗഹൃദപരമായ ഇടപെടല്‍ നടത്തിയിരുന്ന വ്യക്തിയാണ് അദ്ദേഹം. എല്ലാവരോടും സൗഹൃദപരമായ പെരുമാറ്റം. രണ്ട് മാസം മുന്‍പാണ് അവസാനമായി അവധി കഴിഞ്ഞ് സൈന്യത്തിലേക്ക് മടങ്ങിയത്. നാട്ടുകാരുടെ വലിയ സാന്നിദ്ധ്യം വൈശാഖിന്റെ വീടിന് മുന്നിലുണ്ട്.

വാടക വീട്ടില്‍ നിന്ന് മാറി സ്വന്തമായി വീട് നിര്‍മ്മിക്കണമെന്നത് വൈശാഖിന്റെ വീട്. വൈശാഖം എന്നാണ് വീടിന് പേരിട്ടിരിക്കുന്നത്. അമ്മയോട് വലിയ സ്‌നഹമായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. 19-ാമത്തെ വയസില്‍ സൈന്യത്തില്‍ ചേര്‍ന്നു. നാളെത്തോടെ മൃതദേഹം വീട്ടിലെത്തിക്കുമെന്നാണ് കരുതുന്നത്.

പൂഞ്ച് ജില്ലയിലെ സൂറന്‍കോട് മേഖലയില്‍ ഭീകരര്‍ നുഴഞ്ഞുകയറിയതായി സൈന്യത്തിന് രഹസ്യവിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് ഇന്നലെ പുലര്‍ച്ചയോടെ മേഖലയില്‍ സൈന്യം തിരച്ചില്‍ നടത്തുന്നതിനിടെ ആയിരുന്നു വൈശാഖ് എച്ച് ഉള്‍പ്പടെയുള്ള സംഘത്തിനെതിരെ ആക്രമണമുണ്ടായത്. ആക്രമണത്തില്‍ പകച്ചെങ്കിലും തിരിച്ചാക്രമിച്ചു. വൈശാഖ് ഉള്‍പ്പെടെയുള്ള സൈനികര്‍ ശക്തമായ തിരിച്ചാക്രമിച്ചതോടെ ഭീകരര്‍ പകച്ചു. ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസറും മറ്റ് നാല് സൈനികര്‍ കൊല്ലപ്പെട്ടത്. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ആരുടെയും ജീവന്‍ രക്ഷപ്പെടുത്താനായില്ല. മേഖലയില്‍ ഏറ്റുമുട്ടല്‍ തുടരുകയാണെന്നാണ് പ്രതിരോധ മന്ത്രാലയത്തില്‍ നിന്ന് ലഭിക്കുന്ന വിവരം.

ജമ്മുവിലെ ചമ്രര്‍ വനമേഖലയിലേക്കും ഭീകരര്‍ നുഴഞ്ഞു കയറയതായി റിപ്പോര്‍ട്ട് പുറത്തുവരുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രദേശത്ത് സുരക്ഷ ശക്തിപ്പെടുത്തിയതായും ഭീകര്‍ രക്ഷപ്പെടാനുള്ള പഴുതുകള്‍ അടച്ചതായും സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഒരിടവേളയ്ക്കുശേഷം അതിര്‍ത്തിയില്‍ വീണ്ടും പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ ലംഘനത്തിന് മുതിര്‍ന്നതിന് പിന്നാലെയാണ് കശ്മീര്‍ താഴ്വരയില്‍ തീവ്രവാദ ആക്രമണങ്ങളും വര്‍ദ്ധിക്കുന്നത്. കഴിഞ്ഞ ആഴ്ച മാത്രം ഏഴ് പ്രദേശവാസികളാണ് ഭീകരാക്രമണത്തില്‍ മരണപ്പെട്ടത്. ആക്രമണപരമ്പരകളുടെ പശ്ചാത്തലത്തില്‍ തീവ്രവാദികളോട് അനുഭാവമുള്ള 900 പേരെ സൈന്യം തടവിലാക്കിയിട്ടുണ്ട്.

Next Story

Popular Stories