Top

രണ്ട് വര്‍ഷം, ജസ്റ്റിസ് ഹേമ കമ്മീഷനായി സര്‍ക്കാര്‍ ചെലവാക്കിയത് 1.6 കോടിയിലധികം; റിപ്പോര്‍ട്ട് ഇപ്പോഴും കാണാമറയത്ത്

14 Jan 2022 3:59 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

രണ്ട് വര്‍ഷം, ജസ്റ്റിസ് ഹേമ കമ്മീഷനായി സര്‍ക്കാര്‍ ചെലവാക്കിയത് 1.6 കോടിയിലധികം; റിപ്പോര്‍ട്ട് ഇപ്പോഴും കാണാമറയത്ത്
X

കൊച്ചിയില്‍ നടിയെ പീഡിപ്പിച്ച സംഭവം ഒരിടവേളയ്ക്ക് ശേഷം ചര്‍ച്ചയാവുമ്പോള്‍ ഈ സംഭവത്തിന് പിന്നാലെ മലയാള ചലച്ചിത്രമേഖലയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ ആഴത്തില്‍ പരിശോധിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിഷന്‍ റിപ്പോര്‍ട്ടും ചര്‍ച്ചയാവുകയാണ്. ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടും സര്‍ക്കാര്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടില്ലെന്നാണ് ആക്ഷേപം ഉയരുന്നത്. ഇതിനിടെയാണ് കമ്മീഷന്റെ നടത്തിപ്പിനായി സര്‍ക്കാര്‍ നല്‍കിയ ഞെട്ടിപ്പിക്കുന്ന ചെലവിന്റെ കണക്കുകള്‍ പുറത്ത് വരുന്നത്.

ജസ്റ്റിസ് ഹേമ കമ്മീഷനായി സര്‍ക്കാര്‍ ചെലവാക്കിയത് ഒരു കോടിയിലധികം രൂപയെന്നാണ് വിവരാവകാശ രേഖകള്‍ ചൂണ്ടിക്കാട്ടുന്നത്. 2017 ജൂലൈയിലാണ് ജസ്റ്റിസ് കെ ഹേമ (റിട്ടയേര്‍ഡ്) അധ്യക്ഷയായി കമ്മീഷന്‍ രൂപം നല്‍കുന്നത്. മുന്‍ ബ്യൂറോക്രാറ്റ് കെ ബി വത്സലകുമാരി, മുതിര്‍ന്ന നടി ശാരദ എന്നിവര്‍ അംഗങ്ങളായ മൂന്നംഗ കമ്മീഷന്‍ സര്‍ക്കാര്‍ രൂപീകരിച്ചു. ഈ കമ്മീഷനായി 2017 മുതല്‍ 2020 വരെയുള്ള ഈ കാലയളവില്‍ 1 കോടി 6 ലക്ഷത്തി അമ്പത്തിഅയ്യായിരം രൂപയാണ് ചെലവഴിച്ചത് എന്നാണ് വിവരാവകാശ രേഖയില്‍ ഉള്ളത്.

സാംസ്‌കാരിക വകുപ്പ് നല്‍കിയ കണക്കിലാണ് കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ ഖജനാവില്‍ നിന്നും ചെലവാക്കിയ തുക വ്യക്തമാക്കുന്നത്. 2020 മാര്‍ച്ച് 31ന് 60 ലക്ഷം രൂപയും അതിനുമുമ്പ് നാലു തവണകളിലായി അഞ്ചു ലക്ഷം രൂപ വീതവും, 5 തവണകളിലായി 23,22,254 രുപയും നീക്കിവച്ചെന്നാണ് രേഖകള്‍ പറയുന്നത്. 1,03,22,254 രൂപ ജസ്റ്റിസ് ഹേമ തന്നെ കൈപ്പറ്റിയിട്ടുണ്ടെന്നും കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.

ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ സിനിമ മേഖലയിലെ പല പ്രമുഖരുടെ അടക്കം പേരുള്ളതിനാലാണ് റിപ്പോര്‍ട്ട് സര്‍ക്കാര്‍ പുറത്തുവിടാത്തതെന്ന ആക്ഷേപം നിലനില്‍ക്കുന്നതിനിടെയാണ് കോടികള്‍ വരുന്ന കമ്മീഷന്റെ പ്രവര്‍ത്തന ചെലവിന്റെ വിവരങ്ങള്‍ പുറത്തു വരുന്നത്. 2019 ഡിസംബര്‍ 31 നായിരുന്നു കമ്മീഷന്‍ മുഖ്യമന്ത്രി പിണറായി വിജയന് 300 പേജുള്ള റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. 'കാസ്റ്റിംഗ് കൗച്ച്' സിനിമാ വ്യവസായത്തിനുള്ളില്‍ ഉണ്ടെന്ന് സ്ഥിരീകരിക്കുന്ന തരത്തിലുള്ള കണ്ടെത്തലുകള്‍ കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ ഉണ്ടെന്നാണ് വിലയിരുത്തല്‍.

എന്നാല്‍, റിപ്പോര്‍ട്ട് സമര്‍പ്പിക്കപ്പെട്ട രണ്ട് വര്‍ഷം പിന്നിടുമ്പോള്‍ നടിയെ ആക്രമിച്ച കേസ് വീണ്ടും ചര്‍ച്ച ചെയ്യപ്പെടുന്നതിനിടെ സിനിമ മേഖലയിലെ സ്ത്രീ കൂട്ടായ്മയായ ഡബ്ലൂസിസി ഉള്‍പ്പെടെ വിഷയം ഉയര്‍ത്തിക്കാട്ടിയിരുന്നു.

Next Story

Popular Stories