Top

വെടിവെച്ചിട്ട കാട്ടുപന്നിയുടെ ജഡം കാണാതായി; വനംവകുപ്പ് അന്വേഷണം

ആര്യനാട് പഞ്ചായത്തിലെ ഇറവൂര്‍ ഭാഗത്ത് നിന്നായിരുന്നു വെടിവെച്ചിട്ട പന്നിയെ കാണാതായത്

16 Oct 2022 1:29 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വെടിവെച്ചിട്ട കാട്ടുപന്നിയുടെ ജഡം കാണാതായി; വനംവകുപ്പ് അന്വേഷണം
X

തിരുവനന്തപുരം: വെടിവെച്ചിട്ട കാട്ടുപന്നിയുടെ ജഡം കാണാതായതായ സംഭവത്തില്‍ പരുത്തിപ്പള്ളി വനംവകുപ്പ് അന്വേഷണം ആരംഭിച്ചു. ആര്യനാട് പഞ്ചായത്തിലെ ഇറവൂര്‍ ഭാഗത്ത് നിന്നായിരുന്നു വെടിവെച്ചിട്ട പന്നിയെ കാണാതായത്. കാറില്‍ സ്ഥലത്തെത്തിയ സംഘം പന്നിയെ കടത്തികൊണ്ടുപോയതായാണ് സൂചന.

വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. ഇറവൂര്‍ സ്വദേശി മനോജിന്റെ പുരയിടത്തില്‍ കാട്ടുപന്നിയുടെ ശല്യം രൂക്ഷമാണെന്ന അറിയിപ്പിനെ തുടര്‍ന്ന് വിമുക്ത ഭടനും പഞ്ചായത്ത് നിയോഗിച്ച ഷൂട്ടറുമായ രാജന്‍ സ്ഥലത്തെത്തി. തുടര്‍ന്ന് നാശം വിതച്ച പന്നിയെ വെടിവെച്ചിടുകയും ചെയ്തു.

പന്നിയുടെ ജഡം മറവുചെയ്യാനുള്ള സാമഗ്രികള്‍ സ്ഥലത്ത് ഇല്ലാത്തതിനാല്‍ ഇതെടുക്കാന്‍ രാജന്‍ വീട്ടില്‍ പോയി തിരിച്ചെത്തിയപ്പോഴാണ് വിവരം അറിയുന്നത്. വീട്ടുടമ മനോജ് പന്നിയുടെ ജഡം കാണാനില്ലെന്ന് അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കാറിലെത്തിയ സംഘം പന്നിയെ കടത്തിക്കൊണ്ടുപോയിരിക്കാമെന്ന സൂചന ലഭിച്ചത്.

Story Highlights: Forest Department Started Investigation In Aryanad Wild Boar Missing

Next Story